പലതരത്തിലുള്ള ഡേറ്റിംഗ് രീതികള്‍ ഇന്ന് നിലവിലുണ്ട്. ഇതില്‍ സാഹചര്യത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് ഇവ തിരഞ്ഞെടുക്കാന്‍ കഴിയും. ഇതിലേറ്റവും പുതിയതാണ് അഫോര്‍ഡേറ്റിംഗ്.അഫോര്‍ഡബിളായിട്ടുള്ള ഡേറ്റിംഗ് രീതിയാണിത്. സാമ്പത്തിക കാര്യങ്ങള്‍ക്കാണ് ഈ ഡേറ്റിംഗ് രീതി മുന്‍ഗണന നല്‍കുന്നത്. പങ്കാളികളുടെ സാമ്പത്തിക അവസ്ഥ തുറന്നു പറയുകയും അതിനനുസരിച്ചുള്ള ചെലവാക്കലുമാണ് ഈ ഡേറ്റിംഗ് രീതിയുടെ പ്രത്യേകതകള്‍.
നിരവധി ഗുണങ്ങളാണ് ഈ ഡേറ്റിംഗ് രീതിക്കുള്ളത്. അതിനാല്‍ തന്നെ കൂടുതല്‍ പേരും ഇതാണ് ഇഷ്ടപ്പെടുന്നത്.പാര്‍ട്ണര്‍ക്ക് നമ്മുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് വ്യക്തമായി അറിയുന്നതു കൊണ്ടു തന്നെ ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും യാത്രകള്‍ ചെയ്യുമ്പോഴും ഇരുവര്‍ക്കും താങ്ങാവുന്ന രീതിയില്‍ ബഡ്ജറ്റ് പ്ലാന്‍ ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും. സാമ്പത്തിക പിരിമുറുക്കങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാന്‍ രണ്ട് പങ്കാളികള്‍ക്കും സാധിക്കുകയും റിയലിസ്റ്റിക്കായി മുന്നോട്ട് പോകാന്‍ തടസമില്ലാതാവുകയും ചെയ്യുന്നു.
പണചിലവേറിയ യാത്രകളോ വിലകൂടിയ സമ്മാനങ്ങളോ ഡേറ്റിംഗില്‍ വേണമെന്ന കാഴ്ച്ചപാടിനെ ഇല്ലാതാക്കുന്ന രീതിയാണ് അഫോര്‍ഡേറ്റിംഗ്. വീട്ടില്‍ പാചകം ചെയ്യുക അല്ലെങ്കില്‍ ഫ്രീ ടിക്കറ്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമാണ്.
ഇതുവഴി അര്‍ത്ഥവത്തായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നുവെന്നാണ് വിലയിരുത്തല്‍. സാമ്പത്തികപരമായ പരിഗണനകളേക്കാള്‍ മാനസികമായ സന്തോഷത്തിനാണ് ഇതില്‍ മുന്‍തൂക്കം.
Discussion about this post