ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും വിപുലവുമായ നിധി വേട്ടകളിലൊന്നിന് ഒടുവില്‍ അവസാനം., ഫ്രാന്‍സില്‍ നിന്ന് സ്വര്‍ണ്ണ മൂങ്ങയയെ കണ്ടെത്തിയതോടെയാണ് ഇത് 1993-ല്‍ ഫ്രഞ്ച് എഴുത്തുകാരനായ റെഗിസ് ഹൗസര്‍ ആണ് ഈ പ്രതിമ ഒളിപ്പിച്ചുവെച്ചത്. പിന്നാലെ അദ്ദേഹം ഓണ്‍ ദി ട്രെയില്‍ ഓഫ് ദി ഗോള്‍ഡന്‍ ഓള്‍ എന്ന പുസ്തകത്തില്‍ അതിന്റെ സ്ഥാനത്തെക്കുറിച്ചുള്ള 11 സൂചനകള്‍ പുറത്തിറക്കുകയായിരുന്നു. ഈ നിധി കണ്ടെത്തുന്നയാള്‍ക്ക് സ്വര്‍ണ്ണം, വെള്ളി, രത്‌നക്കല്ലുകള്‍ എന്നിവകൊണ്ടുള്ള മറ്റൊരു മൂങ്ങയെ കൊടുക്കും.
ഹൗസര്‍ ചിത്രകാരനും ശില്‍പിയുമായ മൈക്കല്‍ ബെക്കറുമായി ചേര്‍ന്നാണ് ഈ മൂങ്ങയെ സൃഷ്ടിച്ചത്. നിധി വേട്ടക്കാരെ മറഞ്ഞിരിക്കുന്ന സമ്മാനത്തിലേക്ക് നയിക്കാന്‍ രൂപകല്‍പ്പന ചെയ്ത തരത്തിലുള്ള കടങ്കഥകള്‍, സൂചനകള്‍, ഗെയിമുകള്‍, ഗണിതശാസ്ത്ര പസിലുകള്‍ എന്നിവ നിറഞ്ഞ ഒരു ചിത്ര പുസ്തകമാണ് തയ്യാര്‍ ചെയ്തത്. കുഴിച്ചിട്ട മൂങ്ങയുടെ കൃത്യമായ സ്ഥാനം ഹൗസറിന് മാത്രമേ അറിയാമായിരുന്നുള്ളൂ.
ഹൌസര്‍ പുസ്തകം പൂര്‍ത്തിയാക്കിയ ശേഷം, ‘മാക്‌സ് വാലന്റൈന്‍’ എന്ന തൂലികാനാമത്തില്‍ അത് പുറത്തിറക്കി. 2009-ല്‍ ഹൗസര്‍ മരിച്ചതിന് ശേഷം, ബെക്കര്‍ ഹൗസറിന്റെ കുടുംബത്തില്‍ നിന്ന് കവര്‍ വീണ്ടെടുത്തു, പിന്നീട് ആ വെങ്കലമൂങ്ങ ഇപ്പോഴും അവിടെയുണ്ടെന്ന് പരിശോധിക്കാന്‍ ബെക്കര്‍ നേരിട്ട് സംഭവസ്ഥലത്തേക്ക് പോയി.
വെങ്കലമൂങ്ങയെ കണ്ടെത്തിയയാള്‍ക്ക് ലഭിക്കാന്‍ പോകുന്നത് അതിന് സമാനമായ വലിപ്പത്തിലുള്ള 6 പൗണ്ട് സ്വര്‍ണ്ണം, 15 പൗണ്ട് വെള്ളി, വജ്രങ്ങള്‍ എന്നിവ കൊണ്ട് അലങ്കരിച്ച, അവിശ്വസനീയമായ സ്വര്‍ണ്ണ മൂങ്ങയാണ്. ഇതിന് 165,000 ഡോളര്‍ വിലയുണ്ട്. വെങ്കലത്തിന്റെ പകര്‍പ്പിന്റെ കൃത്യമായ സ്ഥാനം എവിടെയായിരുന്നു എന്ന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല,









Discussion about this post