വിദ്യാഭ്യാസവും ലോകപരിചയവുമുണ്ടായിട്ടും അന്ധവിശ്വാസങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ ധാരാളമാണ്. ഇപ്പോഴിതാ ലോകത്തെ ഞെട്ടിക്കുന്ന ഇത്തരത്തിലുള്ള ഒരു ദുരന്ത വാര്‍ത്തയാണ് മെക്സിക്കോയില്‍ നിന്നുംവരുന്നത്. തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന ‘കാംബോ എന്ന ആചാരത്തില്‍ പങ്കെടുത്ത് ദാരുണമായി മരണപ്പെട്ടിരിക്കുകയാണ് ഒരു മെക്‌സിക്കന്‍ നടി. തവള വിഷം ഉള്ളില്‍ ചെന്നതോടെ മെക്സിക്കന്‍ നടി മരണപ്പെട്ടു. മെക്സിക്കന്‍ ഷോര്‍ട്ട് ഫിലിം നടി മാര്‍സെല അല്‍കാസര്‍ റോഡ്രിഗസാണ് മരിച്ചത്. ആമസോണിലെ കുരങ്ങന്‍ തവളയുടെ വിഷം ഈ ആചാരത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചത്.
ശരീരത്തിലെ വിഷവസ്തുക്കളെ നീക്കി ശുദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ‘കാംബോ’ എന്ന ആചാരണം നടത്തുന്നത്. ആദ്യം ഒരു ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിപ്പിക്കുകയും അതിനുശേഷം ചര്‍മ്മത്തില്‍ ചെറിയ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്തു. പൊള്ളലേറ്റ മുറിവുകള്‍ തവളയുടെ വിഷം അടങ്ങിയ സ്രവംകൊണ്ട് മൂടുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ശാരിരിക അവശതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
പിന്നാലെ കഠിനമായ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടെങ്കിലും ഇത് രോഗശാന്തിയിലൂടെ കടന്നുപോകുമ്പോള്‍ ശരീരത്തിന്റെ പ്രതികരണങ്ങളുടെ ഭാഗമാണെന്ന് വിശ്വസിച്ച് ആദ്യം ചികിത്സ സഹായം ഇവര്‍ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാരമ്പര്യചികിത്സകന്‍ റോഡ്രിഗസിന്റെ നില വഷളായതോടെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. നടിയെ നില വഷളായപ്പോഴും ആരും സഹായിച്ചില്ല. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post