ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസമായി ശ്വസിക്കാൻ വയ്യാതെ പാടുപെടുകയാണ് രാജ്യ തലസ്ഥാനം. ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് പരമോന്നത നീതിപീഠം ഡൽഹിയുടെ മേൽ നടപ്പിലാക്കിയത്. കഴിഞ്ഞ 50 ദിവസമായി ഇതാണ് അവസ്ഥ. എന്നാൽ ഇതിൽ നിന്നും ചെറിയൊരു മാറ്റം സുപ്രീം കോടതി ഇന്ന് നടപ്പിൽ വരുത്തി.
ഡൽഹിയിലെ രൂക്ഷമായ വായുവിൻ്റെ ഗുണനിലവാരം പരിഹരിക്കുന്നതിനായി നിലവിൽ വന്ന ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (GRAP) നടപടികളുടെ നാലാം ഘട്ടത്തിൽ ഇളവ് നൽകിയിരിക്കുകയാണ് സുപ്രീം കോടതി.
ഉയർന്ന തോതിലുള്ള മലിനീകരണത്തിൽ നിന്ന് ആശ്വാസം നൽകിക്കൊണ്ട് വായുവിൻ്റെ ഗുണനിലവാരം ബുധനാഴ്ച ‘മിതമായ’ വിഭാഗത്തിൽ രേഖപ്പെടുത്തിയതിനെ തുടർന്നാണിത് . 50 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡൽഹി നഗരം ശുദ്ധവായു ശ്വസിക്കുന്നത് . നഗരത്തിൻ്റെ 24 മണിക്കൂർ ശരാശരി എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) വൈകുന്നേരം 4 മണിക്ക് 178 ആയി രേഖപ്പെടുത്തി, ചൊവ്വാഴ്ച അത് 268 ആയിരിന്നു.
സുപ്രീം കോടതി ഇളവ് നിയന്ത്രണത്തിൽ ഇളവ് നൽകിയതോടെ നിർത്തി വച്ച ചില പ്രവൃത്തികൾ ഡൽഹി സർക്കാർ പുനരാരംഭിക്കും. ട്രക്കുകൾ ഡൽഹിയിലേക്ക് പ്രവേശനത്തിനുള്ള നിരോധനം സർക്കാർ നീക്കിയേക്കും. കൂടാതെ പൊതു പദ്ധതികളിലെ നിർമ്മാണം താൽക്കാലികമായി പുനരാരംഭിക്കുകയും ചെയ്തേക്കാം. കൂടാതെ സ്‌കൂളുകളിലും കോളേജുകളിലും നിർത്തി വച്ചിരിക്കുന്ന ക്ലാസുകൾ അനുവദിക്കാനും അധികാരികൾക്ക് കഴിയും.
Discussion about this post