ഒരു വാഴപഴം 52 കോടി രൂപയ്ക്ക് ചൈനീസ് വംശജനായ അമേരിക്കന്‍ വ്യവസായി ലേലത്തില്‍ വാങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സാമാന രീതിയിലുള്ള മറ്റൊരു ലേലത്തിന്റെ വാര്‍ത്തയാണ് ലോകത്തെ ഞെട്ടിക്കുന്നത്. ഒരു ബ്ലാങ്ക് കാന്‍വാസ് ജര്‍മനയില്‍ ലേലത്തിന് ഒരുങ്ങുകയാണ്. ഏകദേശം ഒന്‍പത് കോടി രൂപയ്ക്കാണ് ലേലം തുടങ്ങുക. വാഴപ്പഴം പോലെ തന്നെ ഈ കലാസൃഷ്ടി വാങ്ങുന്നവര്‍ക്ക് മാത്രമെ ഉപയോഗിക്കാനാവൂ. കലാലോകത്ത് വലിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ കലാസൃഷ്ടി.
വാഴപ്പഴം ലേലത്തിന് വെച്ചപ്പോള്‍ അത് അസംബന്ധമാണെന്ന തരത്തിലുള്ള ചര്‍ച്ചകളുണ്ടായിരുന്നു. ഇപ്പോള്‍ കാന്‍വാസ് ലേലത്തിനായി എത്തിയപ്പോള്‍ അതിന്റെ ലക്ഷ്യത്തെയും സര്‍ഗാത്മകതയെയുംചോദ്യം ചെയ്യുന്നുണ്ട്.. ജനറല്‍ 52*52 എന്ന് പേരിട്ടിരിക്കുന്ന റോബര്‍ട്ട് റൈമാന്‍ വരച്ച കാന്‍വാസിന് 13 കോടി രൂപ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ലേല സ്ഥാപനമായ കെറ്ററര്‍ കുന്‍സ്റ്റ് അറിയിച്ചു. വാങ്ങുന്നയാളുടെ പ്രീമിയം, നികുതി, വീണ്ടും വില്‍പ്പനയ്ക്ക് വയ്ക്കുമ്പോഴുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം ഒഴിവാക്കി നല്‍കും.
ഒറ്റനോട്ടത്തില്‍ ഈ ക്യാന്‍വാസ് ശൂന്യമാണെന്ന് തോന്നാം. എന്നാല്‍, വെളുത്ത ഇനാമല്‍ ഉപയോഗിച്ച് ഇതില്‍ ചിത്രം വരച്ചിട്ടുണ്ടെന്നതാണ് വാസ്തവം എണ്ണയും ചായക്കൂട്ടും കലര്‍ന്ന ഗ്ലാസ് പൊടികളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഓരോ പാളിയും വളരെയധികം ശ്രദ്ധയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്.
2019ല്‍ അന്തരിച്ച റൈമാന്റെ ഈ പെയിന്റിംഗ് 1971ല്‍ ഫിഷ്ബാച്ച് ഗാലറിയിലാണ് ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ജനറല്‍ എന്ന് പേരിട്ടിരിക്കുന്ന 15 ചിത്രങ്ങളുടെ പരമ്പരയുടെ ഭാഗമാണ് ലേലത്തിന് വെച്ചിരിക്കുന്ന ഈ കലാസൃഷ്ടി. ഓരോ കലാസൃഷ്ടിയും 0.5 ഇഞ്ച് വലുപ്പത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും ചെറുത് 48*48 ഇഞ്ച് വലുപ്പമുള്ളതാണ്.
Discussion about this post