കഴിഞ്ഞ ദിവസമാണ് നസ്രിയയുടെ സഹോദരന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹനിശ്ചയ വിരുന്നിലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ആരാണ് നസ്രിയയുടെ നാത്തൂനായെത്തുന്നത് എന്നണ്. ഫാഷൻ ഡിസൈനറായ ഫിസ സജീലാണ് നവീന്റെ ഭാവി വധു.
ആവേശം എന്ന സിനിമയിലൂടെയാണ് ഫിസ സജീൽ ചലച്ചിത്രരംഗത്തെത്തുന്നത്. പ്രശ്‌സത കോസ്റ്റിയൂം ഡിസൈനർ മഷർ ഹംസയുടെ സഹായി ആണ് ഫിസ . ആവേശം സിനിമയുടെ വസ്ത്രങ്ങൾ സ്റ്റെൽ ചെയ്തു സഹായിച്ചാണ് ഫിസ സിനിമയിലെക്കെത്തുന്നത്. അതേ സിനിമയിൽ സംവിധാന സഹായി ആയിരുന്നു നവീൻ. ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും ഈ സെറ്റിൽ വച്ചായിരിക്കുമെന്നാണ് ആരാധകരുടെ അനുമാനം.
കൊച്ചിയിൽ വച്ചു നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു നവീന്റെയും ഫിസയുടെയും വിവാഹ നിശ്ചയം നടന്നത്. ചടങ്ങിനിടെ നസ്രിയ നാത്തൂന് നൽകിയ വജ്രമാല സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അമ്പിളി എന്ന സിനിമയിലൂടെ അഭിനേതാവായി അരങ്ങേറിയ നവീൻ പിന്നീട് ആവേശം, സി യൂ സൂൺ, രോമാഞ്ചം എന്നീ സിനിമകളുടെ സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post