ശ്രീനഗര്‍: മൂന്ന് മാസം മുമ്പ് ഭീകര സംഘടനയായ ജെയഷ ഇ മുഹമ്മദിന്റെ നേതൃത്വത്തില്‍ കശ്മീരിലെ കുപ്വാരാ ജില്ലയില്‍ ആര്‍മി ക്യാമ്പിന് സമീപം നടന്ന ആക്രമണത്തില്‍ പങ്കാളിയായ ഭീകരനെ പോലീസ് പിടികൂടി. മുഹമ്മദ് സാദിഖ് ഗുജ്ജാര്‍ എന്ന 17 വയസ്സുകാരനാണ് പിടിയിലായതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയില്‍ സേനയും പോലീസും ചെര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്് ഭീകരനെ പിടികൂടിയത്.
ജിപിഎസ് അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളുമായാണ് ആക്രമണത്തിന് എത്തിയിരുന്നതെന്ന് ഗുജ്ജാര്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ആക്രമണത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഭീകരനായിരുന്നു ഇയാള്‍. അതുകൊണ്ടുതന്നെ ആക്രമണത്തിന് ശേഷം തന്നോട് രക്ഷപ്പെട്ടുകൊള്ളാന്‍ മറ്റുള്ളവര്‍ പറഞ്ഞതായും ഗുജ്ജാര്‍ പറഞ്ഞു.
മൂന്ന് ദിവസം കുപ്വാരയ്ക്ക് സമീപമുള്ള കാട്ടില്‍ താന്‍ ഒളിച്ചിരുന്നതായും അതിനുശേഷമാണ് ചില സുഹൃത്തുക്കളുടെ സഹായത്തോടെ ബാറാമുള്ളയിലേയ്ക്ക് രക്ഷപ്പെട്ടതെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നവംബര്‍ 25ന് കശ്മീരിലെ താംങ്ധറിലുള്ള ആര്‍മി ക്യാമ്പിന് സമീപം ഗുജ്ജാര്‍ ഉള്‍പ്പടെ 5 തീവ്രവാദികളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. അതില്‍ ഹുസൈന്, മാലിക്ക്, റിസ്വാന് എന്നീ തീവ്രവാദികള്‍ അന്നുതന്നെ സൈന്യം വധിച്ചിരുന്നു.
Discussion about this post