സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെഴുതിയ വിവാദ സ്യൂട്ടിന് സൂറത്ത് സ്വദേശിയായ രാജേഷ് ജുനേജ 1.21 കോടി രൂപ ലേലം വിളിച്ചു. നേരത്തെ പ്രവാസി ഇന്ത്യാക്കാരനായ വിരേല്‍ ചോസ്‌കി 1.11 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഗംഗാ നദി ശുചീകരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താനായി ഗുജറാത്തിലെ സൂറത്തില്‍ ലേലത്തിന് വച്ചിരിക്കുന്ന മോദിയുടെ പേര് എഴുതിയിരിക്കുന്ന സ്യൂട്ടിനാണ് ഇത്രയും വലിയ വില ലേലവാഗ്ദാനമായി ലഭിക്കുന്നത്
നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന് എഴുതിയ കോട്ടിന് പത്തുലക്ഷം രൂപയായിരുന്നു വില.
ബി.ജെ.പി നേതാവ് രജുബായ് അഗര്‍വാള്‍ തുടക്കത്തില്‍് 51 ലക്ഷത്തിന് സ്യൂട്ട് ലേലത്തില്‍ വിളിച്ചു. പിന്നീട് വ്യവസായി സുരേഷ് അഗര്‍വാള്‍ തുക ഇരട്ടിയാക്കി. പിന്നീട് വീരേല്‍ ചോസ്‌കിയും രാജേഷ് ജനൂജയും കൂടുതല്‍ വിലയിടുകയായിരുന്നു. ലേലം മൂന്ന് ദിവസം നീളും
മോദിക്ക് ലഭിച്ച 450 ഓളം ഉപഹാരങ്ങളും ലേലത്തിനു വെച്ചിരുന്നു. സ്യൂട്ടിനൊപ്പം അവയുംകൈമാറും.
മൂന്നു ദിവസമായി നടന്നുവന്ന ലേലത്തില്‍ നിരവധി വ്യവസായികളും പാര്‍ട്ടിപ്രവര്‍ത്തകരും പങ്കെടുത്തു.
അഹമ്മദാബാദിലെ ജെയ്ഡ് ബ്‌ളൂ എന്ന വസ്ത്രനിര്‍മാണ കമ്പനിയാണ് മോദിക്കായി പ്രത്യേക സ്യൂട്ട് തയാറാക്കിയത്. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയെ ഇന്ത്യയില്‍ വച്ച് കാണുമ്പോള്‍ മോദി ഈ സ്യൂട്ടാണ് ധരിച്ചിരുന്നത്.
ലേലത്തില്‍ നിന്നും കിട്ടുന്ന പണം പ്രധാനമന്ത്രിയുടെ ശുചിത്വ പദ്ധതിക്കുവേണ്ടി ഉപയോഗിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമായും ‘ക്‌ളീന്‍ ഗംഗ’ പദ്ധതിക്ക് വേണ്ടിയാണ് പണമുപയോഗിക്കുക.
സ്വന്തം പേര് തുന്നിയ കോട്ട് ധരിച്ച് പ്രധാനമന്ത്രിയത്തെിയത് വന്‍ വിവാദമായിരുന്നു. എന്നാല്‍ സമ്മാനമായി ലഭിച്ച കോട്ടാണ് മോദി ധരിച്ചതെന്ന വിശദീകരണം പിറകെ വന്നു. ഇപ്പോള്‍ കോട്ട് ലേലത്തില്‍ വിറ്റ പണം ഗംഗാ ശിചീകരണത്തിന് നീക്കിവച്ച് വിമര്‍ശകരുടെ വായടപ്പിക്കുകയാണ് നരേന്ദ്രമോദി.
ഇതാദ്യമായല്ല തനിക്ക് ലഭിക്കുന്ന ഉപഹാരങ്ങള്‍ മോദി ലേലത്തില്‍ വില്‍ക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇത്തരത്തില്‍ ലേലത്തില്‍ കിട്ടിയ പണം പൊതുകാര്യത്തിനായി മോദി നീക്കിവച്ചിരുന്നു.
Discussion about this post