പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ എഎസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്റലിജൻസ് വിഭാഗം എഎസ്ഐ പത്തനംതിട്ട പോലീസ് സൂപ്രണ്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന അടൂർ പോത്രാട് സ്വദേശി കെ.സന്തോഷിനെയാണ് (48) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അബാൻ ജംഗ്ഷന് സമീപം അഭിഭാഷകരുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ടെറസിലെ ഹാംഗറിലാണ് മരണം നടന്നത്. ഇന്ന് വൈകിട്ട് 5.30ന് ആണ് മൃതദേഹം കണ്ടത്. സാമ്പത്തികബാദ്ധ്യത കാരണം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം
അടുത്ത കാലത്താണ് സന്തോഷ് വീട് പണിതത്. ഇതിനെ തുടർന്ന് കടുത്ത സാമ്പത്തിക ബാദ്ധ്യതയിലായിരുന്നു സന്തോഷെന്നാണ് ലഭ്യമായ വിവരം.









Discussion about this post