അവധിക്കാലം ആഘോഷിക്കാൻ ബൈക്കുമെടുത്ത് ഇറങ്ങിയതാണ് അവർ. ചുറ്റും മനോഹരമായ കാഴ്ചകൾ, വീശിയടിക്കുന്ന കടൽക്കാറ്റ്. എന്നാൽ ആ കാഴ്ചകളൊന്നും ആസ്വദിക്കാനാകാതെ, ബൈക്കിന് മുകളിൽ ലാപ്ടോപ്പ് വെച്ച് ടൈപ്പ് ചെയ്യുന്ന ഒരു യുവാവാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം.
അരുൺരാജ് എ.വി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ രസകരമായ ദൃശ്യം പങ്കുവെച്ചത്. ബൈക്കിംഗ് ഗിയറുകൾ ധരിച്ച് യാത്രയ്ക്കിടയിൽ ബൈക്ക് സൈഡിൽ പാർക്ക് ചെയ്തിരിക്കുകയാണ് ഒരു യുവാവ്. സാധാരണ ഇത്തരം യാത്രകളിൽ ആളുകൾ പ്രകൃതിഭംഗി ആസ്വദിക്കുകയോ വിശ്രമിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ ഈ ‘ജോലിയോട് ആത്മാർത്ഥയുള്ള’ സോഫ്റ്റ്‌വെയർ എൻജിനീയർ തന്റെ ജോലിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.
ക്യാമറ തിരിക്കുമ്പോൾ അരുൺരാജ് പറയുന്നത് കേൾക്കാം, “ഡെഡിക്കേറ്റഡ് സോഫ്റ്റ്‌വെയർ എൻജിനീയർ”. ഒപ്പമുള്ള സുഹൃത്ത് ലാപ്ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ ജോലി തുടരുകയാണ്. സിന്ദഗി നാ മിലേഗി ദുബാര (ZNMD) എന്ന ചിത്രത്തിലെ ഹൃത്വിക് റോഷന്റെ അർജുൻ എന്ന കഥാപാത്രവുമായി വീഡിയോയെ ഉപമിച്ചുകൊണ്ട് “റിയൽ ലൈഫ് ZNMD” എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
വീഡിയോ വിരലായതിന് പിന്നാലെ “ബഗ്ഗുകൾക്ക് നിങ്ങൾ എവിടെയാണെന്നത് പ്രശ്നമല്ല, ഇതൊക്കെയാണ് യഥാർത്ഥ ഐടി ലൈഫ്” എന്ന് ഒരു ഉപയോക്താവ് കുറിച്ചു. “ഐടി കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് ധനുഷ്കോടി പോലും സുരക്ഷിതമല്ല” എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. എവിടെയിരുന്നും ജോലി ചെയ്യാം എന്ന സാഹചര്യം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു എന്നാണ് ഈ വീഡിയോ നൽകുന്ന സൂചന.
View this post on Instagram











Discussion about this post