എറണാകുളം: രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളം സിജെഎം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം 23ന് കോടതി വീണ്ടും കേസ് പരിഗണിക്കും.
മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്ന് ആവശ്യപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആണ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടിരുന്നു.
Discussion about this post