ന്യൂഡൽഹി : മതം അടിസ്ഥാനമാക്കിയല്ല സംവരണം നൽകേണ്ടത് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച ഒബിസി വർഗ്ഗീകരണം ഹൈക്കോടതി റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. പിന്നാക്ക വിഭാഗ കമ്മീഷന്റെ 1993-ലെ നിയമത്തെ മറികടന്നാണ് ബംഗാളിലെ തൃണമൂൽ സർക്കാർ 2010-ന് ശേഷം എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും നൽകിയിരുന്നത്. വിഷയം കോടതിയിൽ എത്തിയതോടെ തൃണമൂൽ സർക്കാരിന്റെ ഈ തീരുമാനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
ബംഗാളിലെ ഒബിസി വിഭാഗത്തിലേക്ക് പുതിയ 77 വിഭാഗങ്ങളെ കൂടി കൂട്ടിച്ചേർക്കാനുള്ള തൃണമൂൽ സർക്കാരിന്റെ ശ്രമത്തിന് സുപ്രീംകോടതി വിധിയോടെ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗങ്ങൾ ആയിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. തൃണമൂൽ സർക്കാരിന്റെ മുസ്ലിം പ്രീണനത്തിന്റെ വലിയ ഉദാഹരണമായിരുന്നു നിരവധി മുസ്ലിം വിഭാഗങ്ങളെ ഒബിസിയിലേക്ക് കൂട്ടിച്ചേർക്കാനുള്ള തീരുമാനം.
മതത്തിൻ്റെ അടിസ്ഥാനത്തിലല്ല, സമുദായങ്ങളുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്താണ് സംവരണം അനുവദിക്കേണ്ടതെന്ന് ഇന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ബംഗാൾ സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആയിരുന്നു സുപ്രീംകോടതിയിൽ ഹാജരായിരുന്നത്.
Leave a Comment