പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. 21-കാരനായ ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജി ആണ് മരിച്ചത്. ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ജർമൻ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയത്.
കുമളി സ്വദേശികളായ ഇരുവരും ദീർഘകാലമായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് പവ്യക്തമാക്കുന്നത് . സുഹൃത്തുക്കളായ ആൺകുട്ടികളോട് പെൺകുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പലതവണ ഇരുവരും വഴക്കുണ്ടാകാറുണ്ടായിരുന്നു.
ഇതിനെ തുടർന്ന് പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും ബന്ധത്തിൽ നിന്നും ഒഴിയുകയാണെന്ന് അഭിജിത്തിനോട് പറയുകയുമായിരിന്നു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്.
വീഡിയോ കോളിന് ശേഷം പെൺകുട്ടി തിരുമൂലപുരത്തെ വാടക വീട്ടിലെത്തി നോക്കിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ഇവിടെനിന്നും പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പെൺകുട്ടി വിവരം അറിയിച്ചത്.
Discussion about this post