ഇലക്ട്രിക് കെറ്റിലുകള്‍ വെള്ളം തിളപ്പിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. വളരെ സൗകര്യപ്രദമായ ഒരു അടുക്കള ഉപകരണമാണ് ഇവ. എന്നാല്‍ ഇതുമാത്രമാണോ ഇവയുടെ ഉപയോഗം. ഇത്തരം കെറ്റിലുകള്‍ ഉപയോഗിക്കാന്‍ വേറെയും രസകരമായ വഴികളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.
അരി തിളപ്പിക്കാനും പച്ചക്കറികള്‍ വാട്ടിയെടുക്കാനുമൊക്കെ ഇത്തരം കെറ്റിലില്‍ വെള്ളം തിളപ്പിച്ചെടുക്കാം. തിരക്കുള്ള ദിവസങ്ങളില്‍ സമയം ലഭിക്കാന്‍ കെറ്റില്‍ ഇങ്ങനെ ഉപയോഗപ്പെടുത്താം.
അടുക്കളപാത്രങ്ങള്‍ വൃത്തിയാക്കാനായി ചൂടുവെള്ളത്തില്‍ ഡിഷ്വാഷ് ഒഴിച്ച് കഴുകുന്നത് നല്ലതാണ്. ഇതിനായി വെള്ളം പെട്ടെന്ന് തിളപ്പിച്ചെടുക്കാന്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കാം. യാത്ര ചെയ്യുന്ന സമയങ്ങളില്‍ ഇത് വളരെ ഉപകാരപ്രദമാകും.
ഡ്രൈ ഫ്രൂട്ട്‌സും നട്‌സുമെല്ലാംപെട്ടെന്ന് കുതിര്‍ത്തെടുക്കാന്‍ ചൂടുവെള്ളം ഉപയോഗിച്ചാല്‍ മതി. അതിനായി കെറ്റിലില്‍ വെള്ളം ചൂടാക്കാം.അപ്പോള്‍ കട്ടിലിനരികില്‍ ഒരു കെറ്റില്‍ വയ്ക്കുന്നത് വളരെയധികം സൗകര്യപ്രദവും ആശ്വാസകരവുമാകും. ഹെര്‍ബല്‍ ടീയോ ചൂടുവെള്ളമോ സൂപ്പോ ഒക്കെ പെട്ടെന്ന് തയ്യാറാക്കി ചൂടോടെ കുടിക്കാം. ആവി പിടിക്കാനും കെറ്റില്‍ ഉപയോഗിക്കാം. പെട്ടെന്ന് മുട്ട പുഴുങ്ങി എടുക്കാനും കെറ്റില്‍ ഉപയോഗിക്കാം. അതിനായി, ഇതില്‍ വെള്ളം ഒഴിച്ച്, കഴുകി വൃത്തിയാക്കിയ മുട്ട ഇടുക. ഇങ്ങനെ 8-10 മിനിറ്റ് വേവിച്ചാല്‍ മുട്ട പുഴുങ്ങിക്കിട്ടും.
Discussion about this post