കടലിനടിയില്‍ പര്യവേഷണം നടത്താന്‍ പോയ ഒരു കൂട്ടം ഗവേഷകര്‍ക്ക് കിട്ടിയ ഒരു വമ്പന്‍ സര്‍പ്രൈസാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹമായ പലാവുവില്‍ ഇവി നോട്ടിലസ് എന്ന കപ്പലില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. അതിനിടയിലാണ് നോട്ടിലസ് ബെലൗന്‍സിസ് എന്ന കടല്‍ ഒച്ചിനത്തില്‍ പെടുന്ന ജീവികളെ ഇവര്‍ കണ്ടുമുട്ടിയത്.
ദിനോസറുകളുടെ കാലം തൊട്ട് മാറ്റമില്ലാതെ ഒരേ തരത്തില്‍ ജീവിക്കുന്ന ഈ ജീവികള്‍ വളരെ അപൂര്‍വ്വമാണ്. ഒരിക്കല്‍ ഇവ വംശനാശം വന്നുവെന്നും വിശ്വസിച്ചിരുന്നതാണ്. അതിനാല്‍ തന്നെ ഇവയെ കണ്ടപാടെ വിശ്വസിക്കാനാവാതെ കരയുകയും ചിരിക്കുകയും അലറിവിളിക്കുകയും ചെയ്തുപോയെന്നാണ് ഗവേഷകര്‍ പറയുന്നത്.
15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് നോട്ടിലസുകളെ കാണുന്നത്.ഏറ്റവും പ്രാകൃതമായ സെഫലോപോഡാണ് നോട്ടിലസ്. അറകളുള്ള നോട്ടിലസിന്റെ 11 വ്യത്യസ്ത ഇനങ്ങളുണ്ട്, അവയുടെ ഷെല്ലിനുള്ളില്‍ വ്യത്യസ്ത വിഭാഗങ്ങളുണ്ട്,കടലിനടിയിലൂടെ അന്തര്‍വാഹിനി പോലെയാണ് ഇവ സഞ്ചരിക്കുന്നതും. നോട്ടിലസ് എന്ന കപ്പലില്‍ പോയപ്പോള്‍ തന്നെ നോട്ടിലസിനെ കണ്ടുമുട്ടിയെന്ന പ്രത്യേകതയുമുണ്ട്.
ദിനോസറുകളുടെ കാലഘട്ടം മുതല്‍ ശരീര പ്ലാനും പെരുമാറ്റവും മാറിയിട്ടില്ലാത്ത ഇത്തരത്തിലൊരു ജീവിയെ കണ്ടുമുട്ടുകയെന്നത് ഭാഗ്യം തന്നെയാണെന്ന് ശാസ്ത്രലോകം പറയുന്നു.









Discussion about this post