മലപ്പുറം: താനൂരിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂര്‍ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി (74) ഇവരുടെ മകൾ ദീപ്തി (36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു ലക്ഷ്മി ദേവിയുടെ മൃതദേഹം. ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു മകള്‍ ദീപ്തിയെ കണ്ടെത്തിയത്.
ദീപ്തി ഭിന്നശേഷിക്കാരിയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമെ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നു പോലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.












