ബെംഗളൂരു: കുടുംബ പ്രശ്നങ്ങൾ ഉൾപ്പെടുന്ന കേസുകൾ ശ്രദ്ധയോടെയും സംവേദനക്ഷമതയോടെയും” കൈകാര്യം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി കേന്ദ്ര നിയമ-നീതി മന്ത്രാലയം. ഭാര്യ മൂന്ന് കോടി രൂപ ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ കേസ് നൽകിയതിനെ തുടർന്ന് ഐ ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനരോഷം ഉയരുന്നതിനിടെയാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പ്രസ്താവന.
തിങ്കളാഴ്ച ആത്മഹത്യ ചെയ്‌ത അതുൽ സുഭാഷ് തൻ്റെ ഭാര്യയ്ക്കും കുടുംബത്തിനും ഉത്തർപ്രദേശിലെ കുടുംബ കോടതി ജഡ്ജിക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത് . പീഡനവും പണം തട്ടാനുള്ള ശ്രമങ്ങളും വിശദീകരിക്കുന്ന 24 പേജുള്ള ആത്മഹത്യാ കുറിപ്പും 90 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും അദ്ദേഹം തന്റെ മരണത്തിന് മുന്നേ തയ്യാറാക്കിയിരുന്നു.
തൻ്റെ ഭാര്യ തനിക്കെതിരെ ഒന്നിലധികം കള്ളക്കേസുകൾ ചുമത്തിയിട്ടുണ്ടെന്നും. അവർക്കും നാല് വയസ്സുള്ള മകനും വേണ്ടി പ്രതിമാസം 2 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ടതായും സുഭാഷ് വ്യക്തമാക്കിയിരുന്നു.










Discussion about this post