ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിക്ക് പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് കേരള യൂണിറ്റ് ട്വിറ്റര് ഹാൻഡിൽ രംഗത്തെത്തി.
തങ്ങളുടെ ഔദ്യോഗിക ‘X’ ഹാൻഡിലൂടെയാണ് കാമകോടിയെ കടന്നാക്രമിച്ചത്. “വി. കാമകോടിക്ക് അഭിനന്ദനങ്ങൾ. ഐഐടി മദ്രാസിൽ താങ്കൾ ഗോമൂത്രത്തെക്കുറിച്ച് നടത്തിയ ഗവേഷണങ്ങളെ രാജ്യം അംഗീകരിച്ചിരിക്കുന്നു. ഗോമൂത്രത്തെ ആഗോളതലത്തിൽ എത്തിച്ചതിനാണ് ഈ പത്മശ്രീ” എന്നായിരുന്നു പോസ്റ്റിലെ സാരം. ശാസ്ത്രീയമായ നേട്ടങ്ങൾക്കല്ല, മറിച്ച് ഭരണകൂടത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് ‘ഗോമൂത്ര ശാസ്ത്രം’ സംസാരിച്ചതിനാണ് പുരസ്‌കാരം നൽകിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ചാണകത്തെയും ഗോമൂത്രത്തെയും കുറിച്ചുള്ള ഗവേഷണങ്ങൾക്കായി കോടികൾ പാഴാക്കുന്നുവെന്നും ഇതിന്റെ ഫലം പൂജ്യമാണെന്നും കോൺഗ്രസ് പരിഹസിച്ചു.
ട്വീറ്റ് വിവാദമായതോടെ കോൺഗ്രസിന്റെ പരിഹാസത്തിന് മറുപടിയുമായി പ്രമുഖ ടെക് കമ്പനിയായ സോഹോയുടെ സ്ഥാപകൻ ശ്രീധർ വെമ്പു രംഗത്തെത്തി. കാമകോടി വെറുമൊരു അക്കാദമിക് വിദഗ്ധനല്ലെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനത്തിന്റെ തലവനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “അടിമത്ത മനോഭാവമുള്ളവർക്ക് മാത്രമേ ഭാരതീയമായ അറിവുകളെ പരിഹസിക്കാൻ കഴിയൂ. ഹാർവാർഡോ എംഐടിയോ ഇതേക്കുറിച്ച് പഠനം നടത്തിയാൽ ഇവർ അംഗീകരിക്കും.” – വെമ്പു കുറിച്ചു. പിന്നാലെ ദേശീയ പുരസ്‌കാരങ്ങളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും മുൻപ് ഗാന്ധി കുടുംബത്തോട് അടുപ്പമുള്ളവർക്ക് മാത്രം ലഭിച്ചിരുന്ന അവാർഡുകൾ ഇപ്പോൾ അർഹരായവർക്ക് ലഭിക്കുന്നത് കോൺഗ്രസിന് സഹിക്കുന്നില്ലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
കോൺഗ്രസ് ഗോമൂത്രത്തിന്റെ പേരും പറഞ്ഞ് പരിഹസിച്ച പ്രൊഫ. വി. കാമകോടി ആരാണ്?
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മൈക്രോ പ്രൊസസർ ആയ ‘ശക്തി’ വികസിപ്പിച്ചെടുത്ത സംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം. ഇത് പ്രതിരോധ, ബഹിരാകാശ മേഖലകളിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് വലിയ കരുത്തേകി. രാജ്യത്തെ സൈബർ സുരക്ഷാ നയങ്ങൾ രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡിൽ അദ്ദേഹം അംഗമാണ്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഐഐടി മദ്രാസ് ഇന്ത്യയിലെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം തുടർച്ചയായി നിലനിർത്തുന്നു. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കായി സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ പഠന രീതികൾ ആവിഷ്കരിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
എന്താണ് കാമകോടി പറഞ്ഞ ആ പരാമർശം?
കഴിഞ്ഞ വർഷം ചെന്നൈയിലെ ഒരു ഗോഷാലയിൽ നടന്ന പരിപാടിയിൽ കാമകോടി നടത്തിയ പ്രസംഗമാണ് വിവാദത്തിന് ആധാരം. ഒരു സന്യാസി ഗോമൂത്രം കഴിച്ച് 15 മിനിറ്റിൽ പനി കുറഞ്ഞത് താൻ കണ്ടിട്ടുണ്ടെന്നും, ഗോമൂത്രത്തിന് ബാക്ടീരിയയ്ക്കും ഫംഗസിനും എതിരെ പോരാടാനുള്ള ഗുണമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏതായാലും തന്റെ പുരസ്‌കാരം വിവാദങ്ങളിൽ പെട്ടപ്പോഴും വി. കാമകോടി അങ്ങേയറ്റം വിനയത്തോടെയാണ് പ്രതികരിച്ചത്. “ഈ പുരസ്‌കാരം എനിക്ക് വ്യക്തിപരമായി ലഭിച്ചതല്ല, മറിച്ച് ഐഐടി മദ്രാസിലെ എന്റെ സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ അധ്വാനത്തിനുള്ളതാണ്. 2047-ൽ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതാണ് എന്റെ ലക്ഷ്യം,” അദ്ദേഹം വ്യക്തമാക്കി.
Dear @svembu,
Research is not about quoting random Western research papers out of context. What is the outcome of all this research on cow dung and urine? And why are we limited only to cow dung? What about the excreta of buffaloes, goats, or even humans?
Recently, the outcome… https://t.co/H8ajPud4SI
— Congress Kerala (@INCKerala) January 26, 2026









Discussion about this post