ഉത്തർപ്രദേശിലെ രാംപുരിൽ നിന്ന് അമ്പരപ്പിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം വധു പ്രസവിച്ച വാർത്തയാണ് നാടിനെ ഒന്നാകെ ഞെട്ടിച്ചത്. ഉത്തർപ്രദേശിലെ കുംഹരിയ ഗ്രാമത്തിലാണ് നാടിനെ അമ്പരപ്പിച്ച ഈ സംഭവം നടന്നത്. വിവാഹ ആഘോഷങ്ങൾ തീരും മുൻപേ നവവരന്റെ വീട്ടിൽ നിന്ന് നവജാതശിശുവിന്റെ കരച്ചിൽ ഉയർന്നതോടെ അതിഥികളും നാട്ടുകാരും അവിശ്വസനീയതയിലായി.
കുംഹരിയ ഗ്രാമവാസിയായ റിസ്വാനും അയൽഗ്രാമമായ ബഹാദൂർഗഞ്ചിലെ യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധം വിവാഹത്തിലെത്തിക്കാൻ യുവതി തന്നെ പോലീസ് സഹായം തേടിയിരുന്നു. പോലീസിന്റെയും ഗ്രാമത്തലവന്റെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു വിവാഹം. ചടങ്ങുകൾക്ക് ശേഷം രാത്രി വൈകി വധു ഭർത്താവിന്റെ വീട്ടിലെത്തി. എന്നാൽ അർധരാത്രിയോടെ വധുവിന് കലശലായ വയറുവേദന അനുഭവപ്പെടുകയും വീട്ടുകാർ പരിഭ്രാന്തരാവുകയും ചെയ്തു. ഉടൻ തന്നെ ഒരു പ്രാദേശിക ഡോക്ടറെ വീട്ടിലെത്തിച്ചു. ഞായറാഴ്ച പുലർച്ചെയോടെ വധു ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കല്യാണം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞ് ജനിച്ച വാർത്ത കാട്ടുതീ പോലെ ഗ്രാമത്തിലാകെ പടർന്നു.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. “കല്യാണത്തിന് മുൻപുള്ള കഥ വിവാഹത്തിന് പിന്നാലെ പുറത്തുവന്നു” എന്നാണ് ചിലരുടെ പരിഹാസം. എന്നാൽ സാമൂഹിക സമ്മർദ്ദവും കുടുംബത്തിന്റെ അഭിമാനവും കാരണമാകാം വിവാഹം ഇത്രയും തിടുക്കത്തിൽ നടത്തിയതെന്ന് ചിലർ നിരീക്ഷിക്കുന്നു. ഇതുവരെ പോലീസിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനാണ് ഇപ്പോൾ കുടുംബാംഗങ്ങൾ മുൻഗണന നൽകുന്നത്









Discussion about this post