കണ്ണൂർ: തോട്ടട ഐടിഐ യിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തും . ഇത് കൂടാതെ സംസ്ഥാന വ്യാപക പ്രതിക്ഷേധത്തിനും ആഹ്വാനം നൽകിയിട്ടുണ്ട് . തോട്ടട ഗവ. ഐടിഐ കോളേജിൽ നശിപ്പിച്ച കൊടിമരം വീണ്ടും സ്ഥാപിക്കാൻ ശ്രമിച്ച കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐക്കാർ ആക്രമിച്ചെന്ന് ആരോപിച്ചാണ് പഠിപ്പ് മുടക്കിന് ആഹ്വാനം . പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള മുഴുവൻ കാംപസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്‍യു ജില്ലാ കമ്മിറ്റി പറഞ്ഞു.
അതെ സമയം സംഘർഷത്തിൽ പോലീസ് കേസ് എടുക്കാൻ കാലതാമസം വരുത്തുന്നു എന്ന ആരോപണം ശക്തമാകുന്നു . കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റിബിൻ അടക്കമുള്ള കെഎസ്‌യു പ്രവർത്തകർക്കും മറ്റ് എസ്എഫ്ഐ പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റ് കഴിയുന്നതിനിടെയാണ് പോലീസ് കേസെടുക്കാതെ അലംഭാവം കാണിക്കുന്നത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കുന്ന സംഭവത്തിലാണ് പൊലീസ് നടപടി വൈകിപ്പിക്കുന്നത്.
Discussion about this post