ക്രിക്കറ്റ് ലോകത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ സംബന്ധിച്ചിടത്തോളം ഇതൊരു വിചിത്രമായ റെക്കോർഡാണ്. ഐപിഎൽ (IPL) ചരിത്രത്തിലെ ആദ്യ സെഞ്ചുറിയും, ഇപ്പോൾ ഡബ്ല്യുപിഎൽ (WPL) ചരിത്രത്തിലെ ആദ്യ സെഞ്ചുറിയും പിറന്നത് ആർസിബിക്കെതിരെയാണ്. ഐപിഎൽ ചരിത്രത്തിലെ ആദ്യ സെഞ്ചുറി (2008) ലാണ് പിറന്നത്.
ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ തന്നെ ആർസിബിക്കെതിരെ ഈ റെക്കോഡ് പിറന്നു. അന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന കിവീസിന്റെ ബ്രണ്ടൻ മക്കല്ലം 73 പന്തുകൾ നേരിട്ട് അടിച്ചുകൂട്ടിയത് 158 * റൺസായിരുന്നു. ചുരുക്കി പറഞ്ഞാൽ ഐപിഎൽ എന്ന മാമാങ്കത്തിന് വെടിക്കെട്ട് തുടക്കം കുറിച്ചത് മക്കല്ലത്തിന്റെ ഈ ഇന്നിംഗ്‌സായിരുന്നു.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വനിതാ പ്രീമിയർ ലീഗിലും സമാനമായ സംഭവം ആർസിബിക്കെതിരെ സംഭവിച്ചിരിക്കുന്നു. മുംബൈ ഇന്ത്യൻസ് താരമായ നാറ്റ് സിവർ-ബ്രണ്ട് 57 പന്തുകളിൽ നിന്നാണ് 100 റൺസ് നേടിയത്. നാല് സീസണുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഡബ്ല്യുപിഎല്ലിൽ ഒരു സെഞ്ചുറി പിറക്കുന്നത്. അതും ആർസിബിക്കെതിരെ തന്നെ എന്നത് കൗതുകകരമാണ്.
ഇന്നലെ നാറ്റ്നേടിയ സെഞ്ചുറിയുടെ കരുതിലായിരുന്നു മുംബൈ ആർസിബിയെ വാശിയേറിയ പോരിനൊടുവിൽ 15 റൺസിന് കീഴടക്കിയതും.













Discussion about this post