ന്യൂഡൽഹി : വിവാഹമോചനത്തിനുശേഷം നൽകുന്ന ജീവനാംശം പുരുഷനെ ശിക്ഷിക്കാൻ ആകരുത് എന്ന് സുപ്രീംകോടതി. ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട് 8 നിബന്ധനകൾ സുപ്രീംകോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ജീവനൊടുക്കിയ സംഭവം വലിയ ചർച്ചയാകുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ ഈ നിർദ്ദേശങ്ങൾ.
സുപ്രീം കോടതി നിർദ്ദേശിച്ച എട്ട് ഘടകങ്ങൾ ഇവയാണ് :
1. ജീവനാംശം കൊടുക്കേണ്ടതും നൽകേണ്ടതുമായ വ്യക്തികളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ.
2. ഭാര്യയുടെയും ആശ്രിതരായ കുട്ടികളുടെയും ന്യായമായ ആവശ്യങ്ങൾ.
3. കക്ഷികളുടെ വ്യക്തിഗത യോഗ്യതകളും തൊഴിൽ നിലകളും
4. അപേക്ഷകൻ്റെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര വരുമാനം അല്ലെങ്കിൽ ആസ്തികൾ
5. ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന കാലത്തെ ഭാര്യയുടെ ജീവിത നിലവാരം
6. കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങൾക്കായി ചെയ്യുന്ന ഏതൊരു തൊഴിൽ ത്യാഗവും
7. ജോലി ഇല്ലാത്ത ഭാര്യക്ക് ന്യായമായ വ്യവഹാര ചെലവ്
8. ഭർത്താവിൻ്റെ സാമ്പത്തിക ശേഷി, വരുമാനം, പരിപാലന ബാധ്യതകൾ, മറ്റ് സാമ്പത്തിക ബാധ്യതകൾ.
ഈ കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷം വേണം ജീവനാംശം നിശ്ചയിക്കാൻ എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post