ക്രിസ്മസ് കാലത്ത് ദീര്‍ഘ ദൂരയാത്രകള് കീശ കീറുമെന്നുറപ്പ് . ബെംഗുളുരുവില്‍ നിന്ന് നിന്നുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 20ന് എസി സ്ലീപ്പര്‍ ബസില്‍ എറണാകുളത്തേക്ക് 6000 രൂപ വരെയാണ് ഈടാക്കുന്നത്. കോട്ടയം 4000, തിരുവനന്തപുരം 4700, കോഴിക്കോട് 2700, കണ്ണൂര്‍ 2500 രൂപ എന്നിങ്ങനെയാണ് നിരക്ക്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 16,000-17,000 രൂപയിലെത്തി.
20ന് രാത്രിയിലുള്ള നോണ്‍ സ്റ്റോപ് സര്‍വീസുകള്‍ക്ക് കോഴിക്കോട് 8500-11,300, കണ്ണൂര്‍ 8500-9500 രൂപ വരെയുമായി ഉയര്‍ന്നു. അതേസമയം, കൂടുതല്‍ തിരക്കുള്ള 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ സ്പെഷല്‍ ട്രെയിന്‍ അനുവദിക്കുമെന്ന പ്രതീക്ഷ ബെംഗളൂരു മലയാളികള്‍ ഇതുവരെ കൈവെടിഞ്ഞിട്ടില്ല.
ഓണക്കാലത്തെ ബയ്യപ്പനഹള്ളി-തിരുവനന്തപുരം നോര്‍ത്ത് പ്രതിവാര സ്പെഷല്‍ എക്സ്പ്രസ് സര്‍വീസ് ജനുവരി 29 വരെ നീട്ടിയെങ്കിലും ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന സമയക്രമം യാത്രക്കാര്‍ക്കു ബുദ്ധിമുട്ടാണ്. ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ചെന്നൈയില്‍നിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ ടിക്കറ്റുകള്‍ തീരുന്നു. 20, 21 തീയതികളില്‍ ബസുകളിലെ മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നു.
ദിവസവും രാത്രി 8.30നു കിലാമ്പാക്കം െടര്മിനസില് നിന്നു പുറപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ എസി സീറ്റര്‍ ബസ് പിറ്റേന്നു രാവിലെ 10ന് എറണാകുളം സൗത്ത് ബസ് സ്റ്റാന്‍ഡിലെത്തും. ചെന്നൈയ്ക്കു സമീപം ഊരപ്പാക്കം, ഗുഡുവാഞ്ചേരി, എസ്ആര്‍എം യൂണിവേഴ്സിറ്റി, മറൈമലൈ നഗര്‍, സിംഗെപരുമാള് കോവില്‍ എന്നിവിടങ്ങളില്‍ നിന്നാണ് യാത്രക്കാരെ കയറ്റുന്നത്. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ചാലക്കുടി, അങ്കമാലി, വൈറ്റില ഹബ് എന്നിവിടങ്ങളിലാണു സ്റ്റോപ്പുകള്‍. 1740 രൂപയാണു ഇതിന്റെ നിരക്ക്.
Discussion about this post