റഷ്യയും യുഎസ്എയും ഒറ്റനോട്ടത്തില്‍ പരസ്പരം വലിയ അകലമുള്ള രാജ്യങ്ങളാണെന്ന് തോന്നാം, എന്നാല്‍ ഭൂമി ഉരുണ്ടതായതിനാല്‍ യുഎസിന്റെ സംസ്ഥാനമായ അലാസ്‌കയും റഷ്യയിലെ സൈബീരിയയും വളരെ അടുത്താണ്. കൃത്യമായി പറഞ്ഞാല്‍ യുഎസിന്റെയും റഷ്യയുടെയും കരകള്‍ തമ്മില്‍ വെറും 3.8 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളുവെന്ന് സാരം. നാല് വന്‍കരകളില്‍ നിന്ന് ജീവിവര്‍ഗ്ഗവും മനുഷ്യരും എങ്ങനെ മാറി കുടിയേറിയെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. സൈബീരിയയ്ക്കും അലാസ്‌കയ്ക്കും ഇടയ്ക്കുള്ള ബെറിങ് കടലിടുക്കിലാണ് അവര്‍ ആ ഉത്തരം കണ്ടെത്തിയത്.
ഈ കടലിടുക്ക് നിന്നിടത്ത് 36,000 വര്‍ഷങ്ങള്‍ മുതല്‍ 11000 വര്‍ഷങ്ങള്‍ വരെ മുന്‍പ് ഒരു പ്രകൃതിദത്ത പാലം നിലനിന്നിരുന്നു. അതായത് കരയുടെ ഒരു കഷണം. യൂറേഷ്യയില്‍നിന്ന് അമേരിക്കന്‍ വന്‍കരകളിലേക്കുള്ള ജന്തുക്കളുടെയും മനുഷ്യരുടെയുമൊക്കെ കുടിയേറ്റത്തിനു സാക്ഷ്യം വഹിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്ത പാലമാണു ബെറിങ് ബ്രിജ്.
വെറുമൊരു വഴി മാത്രമായിരുന്നില്ല ഈ ബെറിങ് പാലം. ഏതൊക്കെ ജീവികള്‍ അങ്ങോട്ടുമിങ്ങോട്ടും പോകണമെന്നും കൂടി ഇതു തീരുമാനിച്ചിട്ടുണ്ട്. കാരണം ജലാശയങ്ങള്‍ ഇടകലര്‍ന്ന ഒരു ചതുപ്പായിരുന്നു ഈ പാലം. ചതുപ്പുകള്‍ കടക്കാന്‍ സാധിച്ചിരുന്ന മൃഗങ്ങള്‍ പെട്ടെന്ന് തന്നെ മറ്റേ കരയിലെത്തി. മാമ്മത്തുകളും ബെറിങ് പാലം കടന്നിരുന്നു. ബൈസണുകള്‍ യൂറേഷ്യയില്‍നിന്ന് വടക്കേ അമേരിക്കയിലെത്തി. കുതിരകള്‍ വടക്കേ അമേരിക്കയില്‍ നിന്ന് യൂറേഷ്യയിലേക്കുമെത്തി. എന്നാല്‍, യൂറേഷ്യയിലെ വൂളി റൈനോ, അമേരിക്കന്‍ ഒട്ടകം, ചെറിയ മുഖമുള്ള കരടി എന്നിങ്ങനെയുള്ള ജീവികള്‍ക്ക് ഈ പാലം കടക്കാന്‍ സാധിച്ചില്ല.









Discussion about this post