ഭോപാല്‍: അഴിമതിയാരോപണവുമായി ബന്ധപ്പെട്ട കേസില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗിന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ു. മധ്യപ്രദേശ് നിയമസഭ റിക്രൂട്ട്മെന്റ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.
കേസില്‍ വെള്ളിയാഴ്ച ദിഗ്വിജയ് സിംഗ് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.
1993-2003 കാലയളവില്‍ സെക്രട്ടറിയേറ്റില്‍ നടത്തിയ നിയമനത്തില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 17 പേരെ ക്രമക്കേട് നടത്തി നിയമിച്ചതായും പരാതിയിലുണ്ട്.
കേസില്‍ മുന്‍ സ്പീക്കര്‍ ശ്രീനിവാസ തീവാരിയും പ്രതിയാണ്. ദിഗ്വിജയ് സിംഗും തിവാരിയും ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്നാണ് കേസ്. കേസില്‍ ആകെ 24 പേരാണ് പ്രതികളായുള്ളത്.
Discussion about this post