അവിശ്വസനീയമാംവിധം വൈവിധ്യപൂർണ്ണമാണ് നമ്മുടെ ഗ്രഹത്തിലെ സസ്യജന്തുജാലങ്ങൾഏകദേശം ഒരു ദശലക്ഷം ഇനം സസ്യങ്ങളും മൃഗങ്ങളും ഭൂമിയിലുണ്ട്. യുണൈറ്റഡ് കിംഗ്ഡത്തിലെ ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡനിൽ നിന്നുള്ള ഗവേഷണമനുസരിച്ച്, നിലവിൽ ശാസ്ത്രത്തിന് പരിചിതമായ 391,000 ഇനം വാസ്‌കുലർ സസ്യങ്ങളുണ്ട്, അതിൽ ഏകദേശം 369,000 ഇനം (അല്ലെങ്കിൽ 94 ശതമാനം) പൂച്ചെടികളാണ്. ഭൂരിഭാഗം സസ്യങ്ങളും പച്ചപ്പ് വർദ്ധിപ്പിക്കുകയും ഭൂമിയിലെ ആഗോളതാപനത്തിനെതിരെ ഒരു കവചമായി പ്രവർത്തിക്കുകയും ചെയ്യുന്നു. മനുഷ്യനോട് ശത്രുതയുള്ള സസ്യങ്ങൾ ഉണ്ടോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അതിന് ഉത്തരം ഉണ്ടെന്നാണ്
ജിംപി-ജിംപി (Gympie-Gympie) എന്നാണ് ഈ സസ്യത്തിന് നൽകിയിരിക്കുന്ന പേര്. ചെടിയെ ആദ്യം കണ്ടെത്തിയത് ഓസ്ട്രേലിയയിലാണ്ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകളുള്ള ഈ സസ്യം പ്രധാനമായും വടക്കുകിഴക്കൻ ക്യൂൻസ്ലാന്റിലെ മഴക്കാടുകളിലാണ് കാണപ്പെടുന്നത്. ഡൻഡ്രോക്നൈഡ് എന്നാണ് ഇതിന്റെ ലാറ്റിൻ ശാസ്ത്രനാമം.
കണ്ടാൽ നമ്മുടെ നാട്ടിലെ ചൊറിയണത്തോട് സാദൃശ്യമുണ്ട്. പക്ഷേ, ഇവയുടെ വിഷത്തിന് മുന്നിൽ മറ്റു ചെടികൾ വെറും നിസാരം. ഈ ചെടി ചെറുതായൊന്നു ശരീരത്തിൽ തട്ടിയാൽ മതി പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ആത്മഹത്യ ചെയ്യാൻ തോന്നിപ്പോകുമത്രെ!കണ്ടാൽ നമ്മുടെ നാട്ടിലെ ചൊറിയണത്തോട് സാദൃശ്യമുണ്ട്. പക്ഷേ, ഇവയുടെ വിഷത്തിന് മുന്നിൽ മറ്റു ചെടികൾ വെറും നിസാരം. ഈ ചെടി ചെറുതായൊന്നു ശരീരത്തിൽ തട്ടിയാൽ മതി പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ആത്മഹത്യ ചെയ്യാൻ തോന്നിപ്പോകുമത്രെ.
ട്രൈക്കോമുകൾ എന്നറിയപ്പെടുന്ന പൊള്ളയായ സൂചി പോലുള്ള രോമങ്ങളാൽ ഈ ചെടി ആവരണം ചെയ്തിരിക്കുകയാണ്. സാധാരണ ചെടികളിലെ കൊഴുപ്പുപോലെ, ഈ രോമങ്ങളിൽ വിഷ പദാർഥങ്ങളാണ് അടങ്ങിയിരിക്കുന്നത്. കുത്ത് കിട്ടിയാൽ വളരെയധികം വേദനാജനകമാണിത്. തേൾ, ചിലന്തികൾ, കടന്നൽ തുടങ്ങിയവ കുത്തുന്നപോലെ വേദനയുണ്ടാക്കും ഇത്.ആസിഡ് വീണു കൈപൊള്ളുന്ന അതേ സമയത്തു തന്നെ വൈദ്യുതാഘാതമേൽക്കേണ്ടിവരുന്ന വേദനയാണ് ഈ ചെടിയുടെ കുത്തലിനെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
മുള്ളുകളിലെ നീറോടോക്സിൻ ആണ് അസഹ്യമായ വേദന ഉണ്ടാക്കുന്നത്.ന്യൂറോടോക്സിൻ ഈ മുള്ളിൽ അടങ്ങിയിരിക്കുന്നു. കേന്ദ്ര നാഡീവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന വിഷമാണ് ന്യൂറോടോക്സിൻ. ഇത് മരണത്തിലേക്കുവരെ നയിച്ചേക്കാം. മുള്ളിന്റെ കുത്തേറ്റ് ഏകദേശം അരമണിക്കൂറിനുശേഷം, വേദനയുടെ തീവ്രത വർദ്ധിക്കാൻ തുടങ്ങും. ഉടനടി ചികിത്സ നൽകിയില്ലെങ്കിൽ അത് മൂർച്ഛിക്കും
Discussion about this post