ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ കൈവശമുള്ള ജവഹർലാൽ നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചേൽപിക്കണമെന്ന് മെമോറിയൽ ലൈബ്രറി . വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നെഹ്റു മെമോറിയൽ ലൈബ്രറി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. നെഹ്റു മെമോറിയൽ ലൈബ്രറി ഭരണസമിതി അംഗവും അഹമ്മദാബാദ് സ്വദേശിയായ ചരിത്രകാരനുമായ റിസ്വാൻ കാദ്രിയാണ് രാഹുലിന് കത്തയച്ചത്.
എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ തുടങ്ങിയവർക്ക് ജവഹർലാൽ നെഹ്റു അയച്ച കത്തുകൾ ലൈബ്രറിക്ക് തിരിച്ചു നല്‍കുകയോ, കോപ്പികൾ ലഭ്യമാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആണ് കത്ത്.
നെഹ്റു മെമോറിയൽ ലൈബ്രറിക്ക് കൈമാറിയിരുന്ന രേഖകളിൽനിന്നും 2008ൽ യുപിഎ ഭരണകാലത്താണ് സോണിയാ ഗാന്ധിക്ക് ഇവ കൈമാറിയിരുന്നത്.
സെപ്റ്റംബറിൽ ഇത് സംബന്ധിച്ച് സോണിയാ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
Discussion about this post