ആലപ്പുഴ : ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈയനക്കോളജിസ്റ്റ് ഡോക്ടർ പുഷ്പക്കെതിരെ വീണ്ടും കേസ് എടുത്ത് പോലീസ്. ആര്യാട് സ്വദേശിയായ രമ്യ അഗേഷ് ദമ്പതികളുടെ കുഞ്ഞിന്റെ കൈ പ്രസവത്തെ തുടർന്ന് തളർന്നു പോയ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഇതോടെ ഡോക്ടർ പുഷ്പക്കെതിരെ ഒരു മാസത്തിനിടയിൽ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.
കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ദമ്പതികൾക്ക് പെൺകുട്ടി ജനിക്കുന്നത്. വൈകീട്ട് 7 മണിയോടെ കുഞ്ഞിനെ വാക്വം ചെയ്ത് പുറത്തെടുക്കുകയായിരുന്നു, എന്നാൽ ഈ വാക്വം ഡെലിവറിക്കിടെ കുഞ്ഞിന്റെ വലതു കൈയുടെ നാഡികൾക്ക് പരിക്കേറ്റു. ഇതോടെ കുഞ്ഞിന്റെ വലതു കൈയ്ക്ക് ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ആണ് ഡോക്ടർ പുഷ്പ.
പ്രസവ സമയം ഡോക്ടർ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് കുഞ്ഞിന് പരിക്കേൽക്കാൻ കാരണമായത് എന്നാണ് പരാതിയിൽ പറയുന്നത്. ഡോക്ടർക്കെതിരെ നിരവധി പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട് എന്ന് പറയുകയല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് കുടുംബം ആരോപിച്ചു.
Discussion about this post