പാകിസ്താനികള്‍് ഇന്ത്യയെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ പുറത്തുവിട്ട് ഗൂഗിള്‍. ഈ വര്‍ഷം ഇന്ത്യയെക്കുറിച്ച് ഇവര്‍ ഗൂഗിളില്‍ അന്വേഷിച്ച കാര്യങ്ങളാണിവ. ഗൂഗിളിന്റെ ഇയര്‍ ഇന്‍ സെര്‍ച്ചിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വര്‍ഷം തോറും ഇത്തരത്തില്‍ തിരഞ്ഞ സംഭവങ്ങളെപ്പറ്റിയുള്ള ഒരു അവലോകനം ഗൂഗിള്‍ നടത്താറുണ്ട്.
പ്രധാനമായും ക്രിക്കറ്റ്, മനുഷ്യര്‍, സിനിമകള്‍, നാടകങ്ങള്‍, പാചകക്കുറിപ്പുകള്‍, ടെക് തുടങ്ങിയ കാര്യങ്ങളായിട്ടാണ് പാകിസ്താന്‍ തിരഞ്ഞ വിഷയങ്ങളെ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ളതോ, ഇന്ത്യയുമായി ബന്ധമുള്ളതോ ആയ പല കാര്യങ്ങളും ഇതിലുണ്ടെന്നതാണ് വസ്തുത.
ഇന്ത്യന്‍ ബിസിനസ് പ്രമുഖര്‍, സോണി, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളില്‍ വരുന്ന ഇന്ത്യന്‍ പരിപാടികള്‍, ട്വന്റി ട്വന്റി ലോക കപ്പ് സീരീസുകളിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാച്ചുകള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ പ്രധാനമായും തിരഞ്ഞത്.
എന്നാല്‍ ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി മുകേഷ് അംബാനിയാണ്. സിനിമ-ഡ്രാമ വിഭാഗത്തില്‍ വന്നാല്‍ ഹീരാമണ്ഡി, 12ത് ഫെയില്‍, മിര്‍സാപൂര്‍ സീസണ്‍ 3, ബിഗ് ബോസ് 17 എന്നിവയാണ് ഏറ്റവും തിരഞ്ഞതും കണ്ടതും. പാകിസ്താനില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ ബോളിവുഡ് സിനിമകള്‍ അനിമല്‍, സ്ത്രീ 2, ഭൂല്‍ ഭുലയ്യ 3, ഡംഗി എന്നിവയാണ്.
അതേസമയം രസകരമായ വസ്തുത ഇന്ത്യയുടെ ഇയര്‍ ഇന്‍ സെര്‍ച്ചില്‍ പാകിസ്താനെക്കുറിച്ചുള്ള തിരച്ചിലുകളൊന്നും കാര്യമായി വന്നിട്ടില്ല എന്നതാണ്.
Discussion about this post