ചെന്നൈ : അനധികൃതമായി ടാറ്റു പാർലർ നടത്തിയതിന് രണ്ട് യുവാക്കൾ പിടിയിൽ . ഹരിഹരൻ ഇയാളുടെ കൂട്ടാളി ജയരാജൻ എന്നിവരാണ് പിടിയിലായത്. തമിഴ് നാട്ടിലെ തിരിച്ചിറപ്പള്ളിയിലാണ് ഇവർ അനധികൃതമായി ടാറ്റു പാർലർ നടത്തുന്നത്.
യാതൊരു സുരക്ഷയുമില്ലാതെയാണ് നാവു പിളർത്തൽ അടക്കമുള്ള ബോഡി മോഡിഫിക്കേഷൻ ഇവർ നടത്തുന്നത് . ഹരിഹരന്റെ ടാറ്റു സെന്റർ പോലീസ് പൂട്ടിച്ചു . മതിയായ രേഖകളിലാതെയാണ് ഇയാൾ ടാറ്റു സെന്റർ നടത്തുന്നത്. ടാറ്റു ആർടിസ്റ്റായ ഹരിഹരൻ കഴിഞ്ഞ മാസം സ്വന്തം നാവ് പിളർത്തി വൈറലായിരുന്നു . നാവ് പിളർത്തി കളർ ചെയ്തുള്ള വീഡിയോയാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നാലെ മുംബൈയിൽ പോയി രണ്ടു ലക്ഷം മുടക്കി ഐ ടാറ്റുവും ഇയാൾ ചെയ്തിരുന്നു. നാവ് പിളർത്തലുമായി ഒട്ടേറെ വീഡിയോകളാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
കൂട്ടുകാരനായ ജയരാമന്റെ നാവ് പിളർത്തൽ വീഡിയോയും ഇയാൾ പങ്കുവച്ചിരുന്നു. രക്ഷാ മുൻകരുതലോ മെഡിക്കൽ സന്നാഹങ്ങളോ ഇല്ലാതെയായിരുന്നു ഹരിഹരന്റെ ‘ഓപ്പറേഷൻ’.











Discussion about this post