തിരുവനന്തപുരം: ബെവ്കോയിൽ (BEVCO) എക്സൈസ് വകുപ്പ് അറിയാതെ ഏകപക്ഷീയമായിതീരുമാനങ്ങളെടുക്കുന്നതിൽ ശക്തമായ അതൃപ്തി വ്യക്തമാക്കി എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. ബെവ്കോ മാനേജിംഗ് ഡയറക്ടർ യോഗേഷ് ഗുപ്തയെ നേരിട്ട് വിളിച്ചുവരുത്തി മന്ത്രിഅതൃപ്തി അറിയിക്കും. ഇന്ന് തന്നെ മന്ത്രിയെ നേരിൽ കാണാനാണ് എംഡി യോഗേഷ് ഗുപ്തയോട്നിർദ്ദേശിച്ചിരിക്കുന്നത്.
ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി മദ്യം വാങ്ങുമ്പോൾ പ്ലാസ്റ്റിക് കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതിപെട്ടെന്ന് നിർത്തിവെച്ച ബെവ്കോ എംഡിയുടെ നടപടിയാണ് വകുപ്പും എംഡിയും തമ്മിലുള്ളഭിന്നതയ്ക്ക് പ്രധാന കാരണം. ജീവനക്കാരുടെ ജോലിഭാരവും പരിസ്ഥിതി പ്രശ്നങ്ങളുംചൂണ്ടിക്കാട്ടിയാണ് പദ്ധതി നിർത്തിവെക്കാൻ എംഡി യോഗേഷ് ഗുപ്ത ഉത്തരവിറക്കിയത്. എന്നാൽഎക്സൈസ് വകുപ്പിനെ അറിയിക്കാതെയാണ് ഇത്തരമൊരു പ്രധാന തീരുമാനമെടുത്തതെന്നാണ്വിലയിരുത്തൽ.
പ്ലാസ്റ്റിക് കുപ്പികൾ തിരികെ സ്വീകരിക്കുന്ന പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കേണ്ടതില്ലെന്നാണ്എക്സൈസ് വകുപ്പിന്റെ തീരുമാനം. നിലവിൽ ഇറക്കിയ ഉത്തരവ് പിൻവലിച്ച് പുതിയഉത്തരവിറക്കാൻ മന്ത്രി നിർദ്ദേശം നൽകി. പദ്ധതി നിർത്തിവെക്കുന്ന സാഹചര്യം ഒഴിവാക്കിഓണക്കാലം വരെ താത്കാലികമായി ക്രമീകരണം വരുത്താനാണ് ആലോചന. തദ്ദേശ സ്വയംഭരണവകുപ്പിന്റെ കൂടി സഹായത്തോടെ പദ്ധതി കൂടുതൽ വിപുലീകരിക്കാനും ഓണത്തിന് ശേഷം പുതിയപരിഷ്കാരങ്ങളോടെ പുനരാരംഭിക്കാനും വകുപ്പ് ലക്ഷ്യമിടുന്നു.
ഉപഭോക്താക്കളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾക്ക് 20 രൂപ നിക്ഷേപമായി ഈടാക്കുകയും, ബെവ്കോസ്റ്റിക്കർ പതിച്ച ഒഴിഞ്ഞ കുപ്പികൾ ഔട്ട്‌ലെറ്റുകളിൽ തിരികെ നൽകുമ്പോൾ ഈ തുക തിരികെനൽകുകയും ചെയ്യുന്നതായിരുന്നു പദ്ധതി. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് മദ്യക്കുപ്പികൾവലിച്ചെറിയുന്നത് തടയാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ട് 2025 സെപ്റ്റംബറിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചത്.











