സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങളിൽ നിർണായക വെളിപ്പെടുത്തലുകളുമായി നാല് സാക്ഷികൾകോടതിയിൽ മൊഴി നൽകി. പത്തനംതിട്ട ജയിലിൽ കഴിയവെ സോളാർ കേസ് പരാതിക്കാരിഎഴുതിയ 21 പേജുള്ള കത്തിൽ 4 പേജുകൾ തിരിമറിയിലൂടെ കൂട്ടിച്ചേർത്തതിന് തങ്ങൾസാക്ഷികളാണെന്നാണ് ഇവർ വ്യക്തമാക്കിയത്. കേസിൽ കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെബന്ധുവായ ശരണ്യ മനോജ് ഒരു കവറുമായി കാറിലേക്ക് കയറുന്നത് കണ്ടതായി സാക്ഷികളിൽരണ്ടുപേർ കോടതിയെ അറിയിച്ചു.
കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഇ.ആർ. അർജുൻരാജ് മുന്നിലാണ്സാക്ഷികളായ കുന്നിക്കോട് സ്വദേശി എച്ച്. അനീഷ് ഖാൻ, തലവൂർ സ്വദേശി സി. സൂര്യനാഥ്, ശാസ്താംകോട്ട സ്വദേശി എ. റഷീദ്, പിടവൂർ സ്വദേശി ജി. രാധാമോഹനൻ എന്നിവർ രഹസ്യമൊഴിനൽകിയത്. ഇതിൽ കെ.ബി. ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യ മനോജ് രേഖ അടങ്ങിയ കവറുമായികാറിലേക്ക് കയറുന്നത് നേരിട്ട് കണ്ടതായാണ് സാക്ഷികളായ അനീഷ് ഖാനും സൂര്യനാഥുംവെളിപ്പെടുത്തിയത്.
സോളാർ അന്വേഷണ കമ്മീഷനു മുന്നിൽ പരാതിക്കാരി ഹാജരാക്കിയ കത്തിൽ വ്യാജമായിമാറ്റങ്ങൾ വരുത്തുകയും താളുകൾ കൂട്ടിച്ചേർക്കുകയും ചെയ്തതിന് പിന്നിൽ വൻ ഗൂഢാലോചനനടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അഡ്വ. സുധീർ ജേക്കബാണ് കോടതിയിൽ ഹർജി നൽകിയത്. അഡ്വ. ജോളി അലക്സ് മുഖേന സമർപ്പിച്ച ഈ ഹർജിയിൽ കേസിന്റെ വിചാരണാ നടപടികളുടെഭാഗമായാണ് സാക്ഷികളുടെ നിർണായക മൊഴി രേഖപ്പെടുത്തിയത്. കേസിൽ വരുംദിവസങ്ങളിൽകൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്താനാണ് കോടതിയുടെ തീരുമാനം.












