തമോഗര്‍ത്തങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ബഹിരാകാശത്തുള്ളവയാണെന്നാണ് ആദ്യം എല്ലാവരും ധരിക്കുക. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ പ്രകാരം ചെറിയ തമോഗര്‍ത്തങ്ങള്‍ ഭൂമിയില്‍ തന്നെയുണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്. പ്രൈമോര്‍ഡിയല്‍ ബ്ലാക്ക്ഹോളുകള്‍ എന്നറിയപ്പെടുന്ന ഇവ ഗ്രഹങ്ങളെപ്പോലും തുളച്ചുകടക്കാന്‍ ശേഷിയുള്ളവയാണ് ഈ ചെറുതമോഗര്‍ത്തങ്ങള്‍. ഇവ ഭൂമിയില്‍ പല വസ്തുക്കളിലൂടെയും നമ്മുടെ ശരീരത്തിലൂടെയുമൊക്കെ കയറിയിറങ്ങിപ്പോകുന്നെന്നു പുതിയ പഠനം പറയുന്നു.
പ്രപഞ്ചത്തിന്റെ വ്യാപനത്തിനു കാരണമായ ബിഗ് ബാങ് സ്ഫോടനത്തിനു തൊട്ടുപിന്നാലെയാണ് ഈ ചെറുതമോഗര്‍ത്തങ്ങളുണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു. ഇവയും തമോദ്രവ്യത്തില്‍ ഉള്‍പ്പെടുന്നതാണ്. പ്രപഞ്ചത്തിലെ 85 ശതമാനം ദ്രവ്യവും തമോദ്രവ്യമാണ്.
വളരെയേറെ ചെറിയ വസ്തുക്കളായതിനാല്‍ ഇവയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രത്യേക മേഖലകളില്‍ തേടേണ്ടതില്ലെന്നും ഇവ എല്ലായിടത്തുമുണ്ടെന്നുമാണ് നിഗമനം ഏതെങ്കിലും ഭൗമവസ്തുക്കളില്‍കൂടി കടന്നുപോയാല്‍ സൂക്ഷ്മരൂപത്തിലുള്ള മാറ്റങ്ങള്‍ അവശേഷിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
നക്ഷത്രങ്ങളുടെ പരിണാമത്തിന്റെ അന്ത്യദശയ്ക്കു ശേഷമാണ് അവ ബ്ലാക്ക്ഹോളുകളായി മാറുന്നത്. താരാപഥങ്ങളുടെ കേന്ദ്രങ്ങളില്‍ വലിയ പിണ്ഡമുള്ള തമോഗര്‍ത്തങ്ങളുണ്ട്. എന്നാല്‍ ഇതുപോലത്തെ തമോഗര്‍ത്തങ്ങളല്ല ചെറുതമോഗര്‍ത്തങ്ങള്‍. ഇവ വളരെ വേറിട്ട ശൈലിയുള്ളവയാണ്.
Discussion about this post