കൊച്ചി: ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ വിചിത്രമായ രോഗം പടർന്നുപിടിക്കുന്നു. ‘ഡിങ്ക ഡിങ്ക’ എന്ന് പേരിട്ടിട്ടുള്ള രോഗം ഇതിനോടകം തന്നെ മുന്നൂറോളം പേരെ ബാധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. പനിയും അസാധാരണമായ വിധത്തിൽ ശരീരം വിറച്ചുതുള്ളുന്ന അവസ്ഥയുമാണ് പ്രധാന ലക്ഷണങ്ങൾ. സ്ത്രീകളെയും കുട്ടികളെയുമാണ് രോഗം കൂടുതലായും ബാധിച്ചിരിക്കുന്നത്
പ്രാദേശിക ഭാഷയിൽ ‘നൃത്തം ചെയ്യുന്നത് പോലെ കുലുങ്ങുക’ എന്ന അർത്ഥം വരുന്ന ‘ഡിങ്ക ഡിങ്ക’ എന്ന പേരാണ് ഈ രോഗത്തിന് നൽകിയിരിക്കുന്നത്. രോഗം ബാധിച്ചവർക്ക് ശരീരം അനിയന്ത്രിതമായ വിധത്തിൽ വിറച്ച് തുള്ളുകയും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.
നിലവിൽ ആന്റിബയോട്ടിക് നൽകിയുള്ള ചികിത്സയാണ് നൽകിവരുന്നതെന്നും ഇതുവരെ ഗുരുതരാവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. കിയിറ്റ ക്രിസ്റ്റഫർ പറഞ്ഞു. ഈ രോഗം ബാധിച്ച് മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഉഗാണ്ടയിൽ രോഗം അതിവേഗത്തിലാണ് പടരുന്നത്.
2023ന്റെ തുടക്കത്തിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ, രോഗം പിടിപെടാനുള്ള കാരണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ലാബോറട്ടറികൾ. കൂടുതൽ വിശകലനത്തിനായി സാമ്പിളുകൾ ഉഗാണ്ടയുടെ ആരോഗ്യമന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്.









Discussion about this post