സേലം: തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചതായാണ് വിവരം. പളനിചാമി, വെങ്കിടേശൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.
എംടിപിപി-1 പ്ലാൻ്റിൻ്റെ യൂണിറ്റ്-3ൽ ഏഴ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ വൈകീട്ട് 5.15ഓടെയാണ് ബങ്കർ തകർന്നത്. തകർന്ന കൽക്കരി ബങ്കറിനടിയിൽ ഏഴ് തൊഴിലാളികൾ കുടുങ്ങുകയായിരുന്നു.
സഹപ്രവർത്തകർ ഉടൻ കരുമല കൂടൽ പോലീസിലും ഫയർഫോഴ്‌സിലും വിവരമറിയിക്കുകയും അവർ ഉടൻ തന്നെ സ്ഥലത്തേക്ക് കുതിച്ചെത്തുകയും ചെയ്തു. തുടർന്ന് സ്ഥലത്തേക്ക് കുതിച്ചെത്തിയ സംഘം കുടുങ്ങി കിടന്ന തൊഴിലാളികളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. അതെ സമയം അപകടത്തിൽ രണ്ടു പേർ മരണപെട്ടു
കാവേരി ക്രോസിലെ പി വെങ്കിടേഷ് (50), മേട്ടൂർ സ്വദേശി പളനിസാമി (48) എന്നിവരുടെ മൃതദേഹങ്ങൾ തകർന്ന ബങ്കറിൽ നിന്ന് പുറത്തെടുത്തതായി സേലം റേഞ്ച് ഡിഐജി എസ് ഇ ഉമ പറഞ്ഞു.
പരിക്കേറ്റ തൊഴിലാളികളായ എം ഗൗതം (20), എ തിരുച്ചെണ്ടു മുരുകൻ (28), എസ് ശ്രീനിവാസൻ (44), കെ ശ്രീകാന്ത് (24), പി മനോജ് (27) എന്നിവരെ മേട്ടൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോജിനെ തുടർ ചികിത്സയ്ക്കായി സേലം സർക്കാർ മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.
Discussion about this post