എറണാകുളം : ഇനി ആഘോഷങ്ങളുടെ വരവാണ് . ക്രിസമസ് ന്യൂയർ എന്നിങ്ങനെ ആഘോഷങ്ങൾ നീണ്ടുകിടക്കുകയാണ്. ആഘോഷങ്ങൾക്കിടയിലുള്ള രാസലഹരി ഒഴുക്ക് തടയാനായി ഒരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കർശന പരിശോധനകളാണ് നടത്തുന്നത്. ഇതിനുപുറമേ നഗരാർത്തിയിൽ സൂക്ഷമ നിരീക്ഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾക്കു പുറമേ രാജ്യാന്തര ലഹരി കടത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറിയിരിക്കുകയാണ്. ഇതിന്റെ ഫലമായി വിമാനത്താവളങ്ങളിലും പരിശോധനകൾ കർശനമാക്കും. മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യന്തര വിപണികളിലേക്കുമുള്ള ലഹരി കടത്തിന്റെ ഇടത്താവളമായി നേരത്തെ മുതൽ കൊച്ചിയുണ്ടെങ്കിലും ഇപ്പോൾ അത് വർദ്ധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം ബാങ്കോക്കിൽ നിന്ന് ട്രോളി ബാഗിൽ മിഠായിപ്പൊതികളായി കൊണ്ടുവന്ന മൂന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു . റമലപ്പുറം സ്വദേശി ഉസ്മാനാണ് പിടിയിലായത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ കൊക്കെയ്ൻ അടക്കമുള്ള ലഹരിവസ്തുക്കൾ കടത്തുന്നതും കൊച്ചിയിൽ പിടിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post