തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു സിബിഐ സമര്‍പ്പിച്ച ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവച്ചു. അടുത്ത മാസം നാലിലേക്കാണ് മാറ്റിയത്.
കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജയരാജന്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ 23ന് ഇരുകക്ഷികളുടെയും വാദം കേട്ട കോടതി അപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍, വേണമെങ്കില്‍ ആശുപത്രിയില്‍ വൈദ്യസഹായത്തോടെ ചോദ്യം ചെയ്യാമെന്ന്് ബോധിപ്പിച്ചു. പി. ജയരാജന് ആരോഗ്യപരമായി പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നത് വരെ കാത്തിരുന്നാല്‍ നടപടികള്‍ നീണ്ടുപോവുകയേ ഉള്ളൂ എന്നും വിശ്വന്‍ ധരിപ്പിച്ചിരുന്നു.
ഒരു ദിവസത്തെ കസ്റ്റഡി പോലും ഒഴിവാക്കാനാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയതെന്നായിരുന്നു സി.ബി.ഐ വാദം. രേഖകള്‍ പ്രകാരം പൂര്‍ണ ആരോഗ്യവാനായ പി. ജയരാജന് ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നത് മാനസിക പ്രശ്‌നമാണെന്നും സി.ബി.ഐ വ്യക്തമാക്കി.
ആശുപത്രിയില്‍ ചോദ്യം ചെയ്തുകൂടെ എന്ന ചോദ്യത്തിന് അന്വേഷണോദ്യോഗസ്ഥന് തന്‍േറതായ രീതിയില്‍ ചോദ്യംചെയ്യാന്‍ അവകാശമുണ്ടെന്നായിരുന്നു മറുപടി. അത് ഉറപ്പുനല്‍കാമെന്ന് കോടതി പറഞ്ഞപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കല്ല, ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റഡി ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചിരുന്നു.
Discussion about this post