ഇന്ന്, ഡിസംബർ 25. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിജിയുടെ നൂറാം ജന്മവാർഷികം രാഷ്ട്രം ആഘോഷിക്കുകയാണ്. എണ്ണമറ്റ വ്യക്തികളെ പ്രചോദിപ്പിക്കുന്ന രാഷ്ട്രതന്ത്രജ്ഞനായി അദ്ദേഹം ഇന്നും നിറഞ്ഞു നിൽക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞനും, വാഗ്മിയുമായിരുന്നു അടൽ ബിഹാരി വാജ്പേയ്.
ഒരു നാൾ ഇന്ത്യയിലെ ഭരണസാരഥ്യം ഏറ്റെടുക്കാൻ കഴിയുന്ന ഒറ്റ കക്ഷിയായി,ശക്തിയാർജ്ജിച്ചു ഞങ്ങൾ തിരിച്ചുവരും.. 1996 ൽ പതിമൂന്ന് ദിവസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷം നേടാനാവാതെ രാജിവച്ചിറങ്ങുമ്പോൾ ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു.
അടൽ എന്ന വാക്കിന്റെ അർത്ഥം ഉറച്ച, ദൃഢമായ, അചഞ്ചലമായ, ധൈര്യത്തോടുകൂടിയ എന്നൊക്കെയാണ്. പേരിനനുസൃതമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവവും. 1996 ൽ അടൽജി ഇന്ത്യയുടെ പ്രധാനമന്ത്രി പദം രാജി വച്ചിറങ്ങിയ ശേഷം 1998 ൽ ഫെബ്രുവരിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി .അന്ന് ബിജെപി ക്ക് 179 സീറ്റും,കോൺഗ്രസ്സിന് 139 സീറ്റുമാണ് ലഭിച്ചത്.
പാർട്ടികളാണ് അന്ന് ബിജെപിക്ക് പിന്തുണ നൽകാനെത്തിയത്.അങ്ങനെ 1998 മാർച്ച് 13ന് വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു. അവിശ്വാസ പ്രമേയം സഭയിൽ പാസായതോടെ അടൽജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വച്ചു.1999 സെപ്തംബറിൽ വീണ്ടും തെരഞ്ഞെടുപ്പു നടന്നു. ഘടകകക്ഷികളുടെ പിന്തുണയിൽ ഇന്ത്യയിൽ വാജ്‌പേയിയുടെ നേതൃത്വത്തിൽ ദേശീയജനാധിപത്യസഖ്യം നിലവിൽ വന്നു. മന്ത്രിസഭയും രൂപീകരിച്ചു. ആ സർക്കാർ 2004 വരെ നിലനിന്നു.
പൊഖ്റാൻ ആണവ പരീക്ഷണം,കാർഗിൽ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം എന്നിവയൊക്കെ ഈ കാലഘട്ടത്തിലാണ് നടന്നത്.കാർഗിൽ യുദ്ധത്തിന്റെ വേളയിൽ പാകിസ്ഥാനെ ലോക മുസ്ലീം രാഷ്ട്രങ്ങൾ പോലും ഒറ്റപ്പെടുത്തിയത് അടൽജി നടത്തിയ നയതന്ത്രത്തിന്റെ വിജയമായിരുന്നു.രാഷ്ട്രീയമായി വിയോജിപ്പുകളുള്ളവർ പോലും വാജ്‌പേയി എന്ന ബഹുവിധ പ്രതിഭയെ ആദരിക്കുന്നുണ്ട്. ക്വിറ്റ് ഇന്ത്യ സമരപന്തലിൽ ആരംഭിച്ച പൊതു ജീവിതം, ഇന്ത്യയുടെ ഭരണനാഥന്റെ കസേരയിൽ അവരോധിക്കപ്പെട്ടപ്പോഴും തന്റെ ധാർമ്മികതയിൽ ഉറച്ചു നിന്ന് പോരാടിയ വ്യക്തിത്വം ജനമനസ്സിൽ ഇന്നും നിറവോടെ നിൽക്കുന്നു.
Discussion about this post