ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസ കൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ഏവർക്കും ക്രിസ്മസ് ആശംസകൾ. സേവനത്തിലും കാരുണ്യത്തിലും വിനയത്തിലും അധിഷ്ഠിതമായ യേശു ക്രിസ്തുവിന്റെ മഹനീയമായ ജീവിതവും പാഠങ്ങളും നമുക്ക് അനുസ്മരിക്കാം. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ എല്ലാവർക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാത കാണിക്കട്ടെ. എല്ലാവർക്കും ആയുരാരോഗ്യ സമ്പൽസമൃദ്ധികൾ ഉണ്ടാകട്ടെ. എല്ലായിടങ്ങളിലും ആഹ്‌ളാദം നിറയട്ടെ.’ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) ഡൽഹിയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.
Discussion about this post