Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

‘ഇന്ത്യ എങ്ങനെയാണ് പെരുമാറിയതെന്ന് അദ്ദേഹം പോയി പറയട്ടെ’ കാശ്മീര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ ചൈനീസ് സൈനികനെ സുരക്ഷിതനായി തിരികെവിട്ട് ഇന്ത്യന്‍ സൈന്യം

സൈനികന്‍ അശ്രദ്ധമായി ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചതായിരിക്കാമെന്നും നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം പ്രോട്ടോക്കോള്‍ അനുസരിച്ച്‌ അദ്ദേഹത്തെ ചൈനീസ് സേനയുടെ കൈമാറുമെന്നും ഇന്ത്യന്‍ സേനാവൃത്തങ്ങളുടെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

by Brave India Desk
Oct 21, 2020, 02:48 pm IST
in Sainikam
army

army

Share on Facebook
Tweet
WhatsApp
Telegram

ലഡാക്ക്: നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് എത്തിയതിന് പിന്നാലെ സൈന്യത്തിന്റെ പിടിയിലായ ചൈനീസ് സൈനികനെ ചൈനയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാത്രിയോടെ സൈനികനെ ചൈനയ്ക്ക് കൈമാറിയെന്ന് ഇന്ത്യന്‍ സേനയെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്‌ചയാണ് സൈന്യം പിടികൂടിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.കോര്‍പ്പറല്‍ റാങ്കിലുള്ള വാങ് യാ ലോങ് എന്നയാളാണ് അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ പിടിയിലായത്. ചുമാര്‍-ദംചോക്ക് മേഖയില്‍ നിന്നുമാണ് ഇദ്ദേഹം പിടിയിലായത്.

ചൈനീസ് സൈന്യത്തിന് കൈമാറുന്നതിന് മുമ്പ് സൈനികനെ വിശദമായി ചോദ്യം ചെയ്‌തുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈനികനെ ചൈനയിലേക്ക് തിരിച്ചയക്കുമെന്ന് ഇന്നലെ തന്നെ സൈന്യം വ്യക്തമാക്കിയിരുന്നു. ഓക്സിജന്‍, ഭക്ഷണം, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പടെയുളള വൈദ്യസഹായം ഇന്ത്യ അദ്ദേഹത്തിന് നല്‍കി.സൈനികന്‍ അശ്രദ്ധമായി ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചതായിരിക്കാമെന്നും നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം പ്രോട്ടോക്കോള്‍ അനുസരിച്ച്‌ അദ്ദേഹത്തെ ചൈനീസ് സേനയുടെ കൈമാറുമെന്നും ഇന്ത്യന്‍ സേനാവൃത്തങ്ങളുടെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

എന്നാല്‍ ഇദ്ദേഹത്തെ ഉടന്‍ വിട്ടയച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൈനികനെ ചൈനീസ് ഭാഷ അറിയാവുന്ന വിദഗ്ദരെ ഉള്‍പ്പെടുത്തി ചോദ്യം ചെയ്തlതിന് ശേഷമാണ് വിട്ടയച്ചത്.ഉയര്‍ന്ന ഉയരത്തില്‍ നിന്നും കഠിനമായ കാലാവസ്ഥയില്‍ നിന്നും സൈനികനെ സംരക്ഷിച്ചതായി ഇന്ത്യന്‍ സൈന്യം പ്രസ്‌താവനയിലൂടെ അറിയിച്ചു. കാണാതായ സൈനികനെപ്പറ്റി ചൈന അന്വേഷണം നടത്തിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

read also: നിര്‍ഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ്; ഇന്ത്യന്‍ മിസൈല്‍ ടെക്നോളജിയില്‍ അത്ഭുതപ്പെട്ട് ലോകരാജ്യങ്ങള്‍; ചൈനയ്ക്കും പാക്കിസ്ഥാനും മുന്നറിയിപ്പായി പുത്തന്‍ പരീക്ഷണങ്ങള്‍

യാക്കിനെ (കബരിമാന്‍,മലങ്കാള) വീണ്ടെടുക്കാന്‍ ഇടയരെ സഹായിക്കുന്നതിനിടെയാണ് സൈനികനെ നഷ്ടപ്പെട്ടതെന്ന് ചൈനീസ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. സൈനികനെ ഇന്ത്യ ഉടന്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് സൈനിക വക്താവ് പുറത്തിറക്കിയ പ്രസ്താ‌വനയില്‍ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ കൃത്യമായ പ്രോട്ടോക്കോള്‍ നടപടികള്‍ പാലിച്ചാണ് ഇന്ത്യ ഇപ്പോള്‍ സൈനികനെ കൈമാറിയിരിക്കുന്നത്.സൈന്യത്തില്‍ തോക്കുകള്‍ നന്നാക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് സൈന്യത്തിന്റെ ചാരനാണോ ഇയാള്‍ എന്നായിരുന്നു ഇന്ത്യന്‍ ഏജന്‍സികള്‍ പ്രധാനമായും അന്വേഷിച്ചത്. അതേസമയം, ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ശക്തമായ നിരീക്ഷണമാണ് ഇന്ത്യന്‍ സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ചൈനീസ് അതിര്‍ത്തിയിലെ സേനാവിന്യാസം ഇന്ത്യ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

Tags: india china borderChinese SoldierChinese soldier arrestedSainikam
Share30
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies