ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഉമര്‍ ഖാലിദ്, ഡല്‍ഹി മുന്‍ പ്രൊഫസര്‍ എസ്എആര്‍ ഗീലാനി എന്നിവര്‍ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീംകോടതി തള്ളി.
കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അനുമതി നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതി നടപടി.
അഫ്‌സല്‍ ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകം ആണെന്ന പരാമര്‍ശത്തിന് എതിരെ ആയിരുന്നു സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
Discussion about this post