തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്ര്‌ലി അവതരിപ്പിച്ച ബജറ്റ് കോര്‍പ്പറേറ്റുകളേയും സമ്പന്നരേയും സഹായിക്കുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍.
കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കിയില്ല. കാടടച്ചു വെടിവയ്ക്കുന്നതുപോലെ പല പ്രഖ്യാപനങ്ങളും ബഡ്ജറ്റില്‍ നടത്തിയിട്ടുണ്ട് എന്നല്ലാതെ അവ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റബര്‍, ഏലം, നാളീകേര കര്‍ഷകരും നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബഡ്ജറ്റില്‍ ഇല്ല. റബര്‍മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവേളയിലെ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കായെന്ന് ബഡ്ജറ്റ് വ്യക്തമാക്കുന്നു.
ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. ലൈറ്റ് മെട്രോ, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ്, എയര്‍ കേരള, കശുവണ്ടി, കയര്‍ മേഖല, സമുദ്രോല്‍പന്ന വികസനത്തിന് കൂടുതല്‍ ധനസഹായം എന്നിവയും കേരളം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഇവ ഒന്നും തന്നെ പരിഗണിച്ചില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
Discussion about this post