കാട്ടിലെ രാജാവായാണ് നമ്മള്‍ സിംഹത്തെ കരുതുന്നത്. അതിനാല്‍ തന്നെ രാജാവിനെ തോല്‍പ്പിക്കാന്‍ മറ്റ് മൃഗങ്ങള്‍ക്ക് കഴിയില്ല എന്ന മുന്‍ധാരണയും നമുക്കുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെ അപ്പാടെ തകിടം മറിക്കുന്ന സംഭവങ്ങള്‍ പലപ്പോഴായി പുറത്തുവരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് വൈറലാകുന്നത്.
കാട്ടിലെ രാജാവ് വൈല്‍ഡ് ബീസ്റ്റിനോട് പൊരുതി ഭയപ്പെട്ട് പിന്തിരിയുന്നതാണ് ദൃശ്യം. കേവല ശക്തിക്കും പോരാട്ടവീര്യത്തിനും പേരുകേട്ട മൃഗമാണ് വൈല്‍ഡ് ബീസ്റ്റ്. ആഫ്രിക്കന്‍ കാടുകളില്‍ കാണപ്പെടുന്ന വന്യജീവിയാണ് വൈല്‍ഡ് ബീസ്റ്റ്. കന്നുകാലികള്‍,ആടുകള്‍,ചെമ്മരിയാടുകള്‍ തുടങ്ങിയ ഇരട്ടക്കുളമ്പുള്ള ജീവികള്‍ ഉള്‍പ്പെടുന്ന ബോവിഡെ എന്ന കുടുംബത്തിലാണ് ഇവയും ഉള്‍പ്പെടുന്നത്.
സിംഹവും വൈല്‍ഡ് ബീസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലാണ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. സിംഹത്തിന്റെ ആക്രമണത്തെ വൈല്‍ഡ് ബീസ്റ്റ് ഫലപ്രദമായി തടയിടുന്നു. മൂര്‍ച്ചയുള്ള കൊമ്പുകള്‍ക്കൊണ്ട് അത് പ്രതിരോധം തീര്‍ക്കാനുള്ള ശ്രമം നടത്തിയതോടെ സിംഹം പിന്‍വാങ്ങുന്നു. അനന്തരം സിംഹം പുല്‍മേട്ടിലൂടെ പിന്തിരിഞ്ഞോടുന്നതാണ് 13 സെക്കന്‍ഡ് വീഡിയോയില്‍ കാണിക്കുന്നത്. വൈല്‍ഡ് ബീസ്റ്റും പിന്നാലെയുണ്ട്.
Bro was pissed off 😂😂😂 pic.twitter.com/qQTTH8WAPk
— The Instigator (@Am_Blujay) December 23, 2024
Discussion about this post