ഡല്‍ഹി: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി. ദേശീയപാതകള്‍, റയില്‍വേ തുടങ്ങി പ്രധാനമേഖലകളിലെ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്ന ബജറ്റാണ് അരുണ്‍ ജയ്റ്റ്‌ലിയുടേതെന്ന് അദ്ദേഹം പറഞ്ഞു.
പലരുടെയും ബജറ്റവതരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് അതിലെല്ലാം മികച്ചതാണെന്നും അദ്വാനി പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്ന പൊതുബജറ്റില്‍ സന്തോഷമുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ബജറ്റാണെന്ന് മോദി പറഞ്ഞിരുന്നു.
Discussion about this post