ന്യൂഡൽഹി: ചെസിൽ വീണ്ടും ലോക കിരീടം നേടി ഭാരതം. ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപി വിജയിച്ചു. രണ്ടാം തവണയാണ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഹംപി കിരീടം ചൂടുന്നത്.
ഞായറാഴ്ച ആയിരുന്നു അവസാനഘട്ട മത്സരം നടന്നത്. ഇതിൽ
ഇന്തോനേഷ്യയുടെ ഐറിൻ സുഖന്ദറിനെ പരാജയപ്പെടുത്തിക്കൊണ്ട് ആയിരുന്നു ഹംപിയുടെ നേട്ടം. വിജയത്തിൽ വലിയ സന്തോഷം ഉണ്ടെന്ന് ഹംപി പ്രതികരിച്ചു. അവസാനഘട്ടത്തിൽ കടുത്ത മത്സരം ആയിരുന്നു ഉണ്ടായിരുന്നത് എന്നും ഹംപി വ്യക്തമാക്കി.
വിജയിച്ചയിൽ അതിതായ സന്തോഷം ഉണ്ട്. അവസാനഘട്ടത്തിൽ മത്സരം കടുപ്പമേറിയത് ആയിരുന്നു. അതുകൊണ്ട് തന്നെ തീർത്തും അപ്രതീക്ഷിതമായ വിജയം ആണ് ഉണ്ടായത്. മത്സരത്തിന് വേണ്ടി വർഷം മുഴുവനും പരിശ്രമിക്കുകയായിരുന്നു. ഇതിനിടെ ജീവിതത്തിൽ മോശം ടൂർണമെന്റുകൾ ഉണ്ടായി. പക്ഷെ അവസാനം വിജയിച്ചു. ഇത് വലിയ ആശ്ചര്യമായി തോന്നി എന്നും ഹംപി പറഞ്ഞു.
മത്സരം അടുക്കുന്തോഷം എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഇവിടെ വന്ന ശേഷം ഉറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം. ഉറക്കമോ വിശ്രമമോ ഇല്ലാതെ കളിക്കുക എന്നത് ചെറിയ കാര്യമല്ല. പക്ഷെ അത് എന്നെകൊണ്ട് കഴിഞ്ഞു എന്ന് ഓർത്തപ്പോൾ വലിയ സന്തോഷം തോന്നി. ഇന്ത്യ സംബന്ധിച്ച് വലിയ അഭിമാനത്തിന്റെ നിമിഷങ്ങളാണ് ഇപ്പോൾ ഉള്ളത്. ലോക ചാമ്പ്യൻഷിപ്പിൽ ഗുകേഷ് വിജയിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും റാപിഡ് ചെസിൽ ഞാൻ ചാമ്പ്യൻ ആയിരിക്കുന്നത്. ചെസ് എന്ന കളിയെ പ്രൊഫഷണലി കാണാൻ യുവ തലമുറയ്ക്ക് ഈ വിജയങ്ങൾ പ്രചോദനം നൽകുമെന്നും ഹംപി കൂട്ടിച്ചേർത്തു.
2019 ൽ ആയിരുന്നു ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഹംപി ആദ്യ വിജയം സ്വന്തമാക്കിയത്. ജോർജിജയിൽ വച്ചായിരുന്നു അന്ന് മത്സരം.
Discussion about this post