ഡല്‍ഹി: മുസ്ലിം മതത്തില്‍ സ്ത്രീകളെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഉത്തരാഖണ്ഡില്‍ നിന്നുള്ള ഷയാരാ ബാനു നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നേരത്തെ മുസ്ലിം വ്യക്തി നിയമനം വിവേചനപരമാണെന്ന പരാമര്‍ശം സുപ്രിം കോടതി നടത്തിയിരുന്നു. ഇതിനെ മുസ്ലിം വനിത സംഘടനകള്‍ സ്വാഗതം ചെയ്തുവെങ്കിലും യാഥാസ്ഥിതിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
അനില്‍ ആര് ദേവ് ദിനേഷ് ഗോയങ്കല്‍ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് ന്യൂനപക്ഷ മന്ത്രാലയത്തിന് നോട്ടിസ് അയച്ചത്.
Discussion about this post