കൊച്ചി: ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ ആക്ഷേപിച്ച് ഫേസ്ബുക് പോസ്റ്റിട്ടതില്‍ കോടതീയലക്ഷ്യ നടപടികള്‍ നേരിടുന്ന മന്ത്രി കെ.സി ജോസഫ് കോടതിയില്‍ ഹാജരായി. തെറ്റ് ബോധ്യപ്പെട്ടെന്നും പശ്ചാത്തപിയ്ക്കുന്നെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. തെറ്റ് ബോധ്യപ്പെട്ടെന്നും പശ്ചാത്തപിയ്ക്കുന്നെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ശരിയായില്ല. അതിനാലാണ് അത് നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി മാധ്യമങ്ങളിലൂടെയും മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചു. ജോസഫ് സത്യവാങ്മൂലത്തില്‍ തെറ്റ് സമ്മതിച്ചിട്ടില്ല. ഇപ്പോള്‍ കോടതിയില്‍ വന്ന് മാപ്പപേക്ഷിച്ച് കാര്യമില്ല. ജനം അറിയണമെങ്കില്‍ ഫേസ്ബുക്കിലൂടെ മാപ്പ് പറയണമെന്ന് കോടതി പറഞ്ഞു.
മാപ്പ് അപേക്ഷിച്ചു കൊണ്ട് ഇന്ന് രാവിലെ അദ്ദേഹം വീണ്ടും സത്യവാങ്മൂലം നല്‍കിയിരുന്നു. ജഡ്ജിക്കെതിരായ പരാമര്‍ശം കോടതീയലക്ഷ്യമാവുമെന്ന് തനിക്ക് അറിയില്ലായിരുന്നു. കോടതിയെ താഴ്ത്തിക്കെട്ടണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ല. അവിചാരിതമായി സംഭവിച്ച് പോയതാണ്. തനിക്ക് മാപ്പ് നല്‍കണമെന്നും കെ.സി ജോസഫ് സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു.
കെ.സി ജോസഫ് നിരുപാധിക ഖേദം പ്രകടിപ്പിച്ചെങ്കിലും മന്ത്രി നേരിട്ട് ഹാജരാകണമെന്ന് നേരത്തെ ഹൈകോടതി ഉത്തരവിട്ടിരുന്നു. കോടതിക്കും ജഡ്ജിക്കുമെതിരായ ഫേസ്ബുക് പരാമര്‍ശങ്ങള്‍ കുട്ടിക്കളിയല്ലെന്നും പൊതുപ്രവര്‍ത്തകരായ മന്ത്രിമാരില്‍ നിന്ന് ബാലിശമായ ഇത്തരം നടപടികളുണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഹരജി പരിഗണിക്കുന്നതിനിടെ കോടതി പരാമര്‍ശിച്ചിരുന്നു.
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചായത്തൊട്ടിയില്‍ വീണ കുറുക്കന് ആണെന്ന് മന്ത്രി ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് നടപടിക്ക് കാരണമായത്. മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ പരിഗണനാവേളയില്‍ വിജിലന്‍സിന് സ്വയംഭരണാവകാശം നല്കുന്ന കാര്യം പരിഗണിക്കണമെന്നും ഇതിനായി അമികസ്ക്യൂറിമാരെ നിയമിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടിരുന്നു. അഡ്വ. ജനറലിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരില്‍ പലരും അബ്കാരികളുടെ നോമിനികളാണെന്നും കോടതി കടുത്ത ഭാഷയില്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശങ്ങളത്തെുടര്‍ന്നാണ് ഫേസ്ബുക്കില്‍ മന്ത്രി ജഡ്ജിക്കെതിരെ പോസ്റ്റിട്ടത്. വി. ശിവന്‍കുട്ടി എം.എല്‍.എ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയാണ് ഡിവിഷന് ബെഞ്ചിന്റെ പരിഗണനക്കത്തെിയത്.
Discussion about this post