കൊച്ചി; വിവിധഭാഷാ തൊഴിലാളികളുടെ മകളായ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക് (18 ) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിൽ അങ്കമാലിയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. വൈകുന്നേരം കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടിയെ 6 മണിയായിട്ടും കാണാഞ്ഞതിനെ തുടർന്നാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ മാണിക് പെൺകുട്ടിയെ നിർബന്ധപൂർവ്വം കൊണ്ടുപോകുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ചശേഷം നിർബന്ധിച്ചാണ് കൂട്ടിക്കൊണ്ടുപോയത്. ഇയാളുമായി പെൺകുട്ടി രണ്ടുവർഷത്തിലേറെയായി പ്രണയത്തിലാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post