എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വരും മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്.
അതേസമയം, എറണാകുളം ജില്ലയിൽ ഇന്ന് പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ പലയിടങ്ങളും മുങ്ങിത്തുടങ്ങി. കനത്ത ഗതാഗതക്കുരുക്കാണ് രാവിലെ മുതൽ പലയിടങ്ങളിലും അനുഭവപ്പെടുന്നത്. പലയിടത്തും മരം വീണ് അപകടങ്ങൾ സംഭവിച്ചു. കുളിക്കാനറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ വീണു മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലും മഴക്കെടുത്തികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു. നെയ്യാറ്റിൻകരയിലും വർക്കലയിലും മണ്ണിടിച്ചിലുണ്ടായി.
കൊല്ലം ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമാണ്. കൊല്ലത്ത് കുണ്ടറ ചീരങ്കാവിന് സമീപം ദേശിയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
Discussion about this post