തൃശൂര്‍ കുന്നങ്കുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ബന്ധു പിടിയില്‍. ആര്‍ത്താറ്റ് മണികണ്ഠന്‍റെ ഭാര്യ സിന്ധു കൊല്ലപ്പെട്ട കേസിൽ പ്രതി മുതുവറ സ്വദേശി കണ്ണനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. മരണപ്പെട്ട സിന്ധുവിന്റെ അനിയത്തിയുടെ ഭർത്താവ് കണ്ണന്‍.
വൈകിട്ട് ഏഴോടെ ഭര്‍ത്താവ് പുറത്തേക്ക് പോയ സമയത്താണ് കൊലപാതകം. സിന്ധുവിന്റെ നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നു. കറുത്ത ടി ഷർട്ട് ധരിച്ച് മാസ്ക് ധരിച്ച രീതിയിലായിരുന്നു ഇയാൾ. തൊട്ടടുത്ത വീട്ടിലെ ശകുന്തള എന്ന സ്ത്രീയാണ് സിന്ധുവിന്റെ നിലവിളി കേട്ട് ഓടിവന്നതും പ്രതിയെ തിരിച്ചറിയാനുള്ള വിവരങ്ങൾ നൽകുകയും ചെയ്തത്
അതേസമയം പ്രതിയെക്കുറിച്ചുള്ള വിവരം പോലീസ് കൈമാറിയതിന്റെ തുടർന്ന് ജാഗ്രത പാളിച്ച നാട്ടുകാർ ഉടൻ തന്നെ പ്രതിയെ പിടികൂടുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
അതേസമയം കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സാമ്പത്തിക വൈരാഗ്യമോ പകയോ ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം
Discussion about this post